Wednesday December 07, 2016
Latest Updates

യൂറോ സോണ്‍ സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, വിലയിടിവ് പ്രതീക്ഷിച്ചതിലും കൂടുതല്‍

യൂറോ സോണ്‍ സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, വിലയിടിവ് പ്രതീക്ഷിച്ചതിലും കൂടുതല്‍

ഡബ്ലിന്‍ :യൂറോ സോണ്‍ സമ്പദ് വ്യവസ്ഥ മുന്നോട്ടാണെങ്കിലും ഉല്‍പ്പന്നങ്ങളുടെയും മറ്റും വിലയിടിവ് പ്രതീക്ഷിച്ചതിലും കൂടുതലെന്ന് റിപ്പോര്‍ട്ട്. ഗ്യാസടക്കമുള്ള ഊര്‍ജ്ജമേഖലയില്‍ വിലയിടിവുണ്ടായതാണ് മറ്റ് മേഖലകളിലെയും വിലയിടിവിനു കാരണം.

യൂറോ കറന്‍സിയായി ഉപയോഗിക്കുന്ന 19 രാജ്യങ്ങളിലാകെ ജനുവരിമാര്‍ച്ച് ആദ്യപാദത്തില്‍ ഗ്രോസ്സ് ഡൊമസ്റ്റിക് പ്രൊഡക്ടില്‍ (ജി.ഡി.പി) 0.6% വര്‍ദ്ധനവുണ്ടായതായും യൂറോപ്യന്‍ യൂണിയന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസായ യൂറോസാറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് തൊട്ടു മുമ്പത്തെ പാദത്തിനെക്കാള്‍ 0.3% വര്‍ദ്ധയാണ്.

അതേസമയം ഉപഭോഗവസ്തുക്കളുടെ വിലയില്‍ ഏപ്രില്‍ മാസത്തോടെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.2% ഇടിവ് ഉണ്ടായിട്ടുണ്ട്. ഊര്‍ജ്ജ മേഖലയിലെ വിലയില്‍ ഒരു വര്‍ഷത്തിനിടെ 8.6% ഇടിവുണ്ടായതാണ് ഇതിനു കാരണം. എന്നാല്‍ അസംസ്‌കൃത ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ 1.2% വര്‍ദ്ധനവ് ഉണ്ടായത് പ്രതീക്ഷയ്ക്കു വക നല്‍കുന്നുണ്ട്.

Scroll To Top