Monday December 05, 2016
Latest Updates

യൂറോസോണ്‍ പ്രതിസന്ധിയിലേക്ക്:യൂറോ വില കൂപ്പുകുത്തി,നോട്ടടിച്ചിറക്കി പ്രതിസന്ധി തരണം ചെയ്യാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് 

യൂറോസോണ്‍ പ്രതിസന്ധിയിലേക്ക്:യൂറോ വില കൂപ്പുകുത്തി,നോട്ടടിച്ചിറക്കി പ്രതിസന്ധി തരണം ചെയ്യാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് 

ഡബ്ലിന്‍:യൂറോസോണ്‍ എക്കാലത്തെയും ഏറ്റവും വലിയ തകര്‍ച്ചയെ നേരിടുകയാണെന്ന് വിദഗ്ദര്‍.ഗ്രീസടക്കമുള്ള രാജ്യങ്ങളുടെ ധനകാര്യ മാനേജ്‌മെന്റ് ഉയര്‍ത്തുന്ന ഭീഷണിയ്ക്ക് മുമ്പില്‍ യൂറോപ്പ് മുഴുവനായി ഉലയുന്നുവെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 

അതിനിടയിലാണ് ഡോളറുമായുള്ള വിനിമയ നിരക്കില്‍ യൂറോയ്ക്ക് തകര്‍ച്ചയുണ്ടായിരിക്കുന്നത്..കഴിഞ്ഞ 11 വര്‍ഷക്കാലത്തെ ഏറ്റവും വലിയ വിലയിടിവാണ് യൂറോ നേരിടുന്നതെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.
ഡോളര്‍യൂറോ വിനിമയ മൂല്യം ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞനിരക്കിലാണ് ഇന്നലെ രേഖപ്പെടുത്തിയത്. 15 ശതമാനം ഇടിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ യൂറോയ്ക്കുണ്ടായത്.ഇന്നലെ യൂറോയുടെ വില 1.08 ഡോളറായിരുന്നു.ഏഴു വര്‍ഷം മുമ്പ് 100 യൂറോ കൊടുത്താല്‍ 157 ഡോളര്‍ ലഭ്യമാകുമായിരുന്നത് ക്രമാനുഗതമായി ഇന്നലെ 108 ആയി കുറഞ്ഞുവെന്ന് സാരം. 

2005 ല്‍ 45 ഇന്ത്യന്‍ രൂപ മാത്രമുണ്ടായിരുന്ന ഒരു ഡോളറിന്റെ ഇന്നലത്തെ വില 62.79 രൂപയാണ്.

സാമ്പത്തിക രംഗത്തെ വളര്‍ച്ച ഊര്‍ജിതമാക്കാന്‍ 1.1 ട്രില്യണ്‍ യൂറോ അധികമായി കണ്ടെത്താനുള്ള പദ്ധതി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്നലെ യൂറോയുടെ മൂല്യം ഡോളറിനെതിരെ കൂപ്പുകുത്തിയത്. യൂറോ സോണിന്റെ പ്രതീക്ഷിത വളര്‍ച്ചയുടെ തോത് വര്‍ദ്ധിച്ചതിനാല്‍ തിങ്കളാഴ്ച്ച മുതല്‍ പ്രതിമാസം 60 ബില്യണ്‍ യൂറോയുടെ ബോണ്ട് ക്വാന്‍ടിറ്റേറ്റീവ് (ക്യുഇ )ഈസിംഗ് പദ്ധതി നടപ്പാക്കുമെന്ന് ഇസിബി പ്രസിഡന്റ് മരിയോ ദ്രാഗി ഇന്നലെ പ്രഖ്യാപിച്ചു. 

യൂറോ സോണിലെ ജിഡിപി വളര്‍ച്ചാ നിരക്ക് മുന്‍നിശ്ചയിച്ചിരുന്നത് ഒരു ശതമാനമായിരുന്നു. എന്നാല്‍ പുതുക്കിയ കണക്കുകള്‍ പ്രകാരം 2015ല്‍ യൂറോ സോണ്‍ 1.5 ശതമാനം വളര്‍ച്ച നേടും. മരിയോ ദ്രാഗിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് ഡോളറിനെതിരെ 11 വര്‍ഷത്തെയും പൗണ്ടിനെതിരെ ഏഴു വര്‍ഷത്തെയും വലിയ മൂല്യത്തകര്‍ച്ചയിലേക്ക് യൂറോ കൂപ്പുകുത്തിയത്..വ്യാപാര മേഖല ഈ വാര്‍ത്തയെ സ്വീകരിച്ചത് അത്ര സന്തോഷത്തോടെയല്ല.

ഇസിബിയുടെ ബാലന്‍സ് ഷീറ്റില്‍ അധിക തുക കണ്ടെത്തുന്നതിനായുള്ള പദ്ധതിയാണ് ക്യുഇ പ്രോഗ്രാം.കൂടുതല്‍ പണം അടിച്ചിറക്കി വിപണിയെ സമൃദ്ധമാക്കാനുള്ള ശ്രമം.സര്‍ക്കാരിന് വിപണിയില്‍നിന്ന് പണം കണ്ടെത്താനും നിക്ഷേപകര്‍ക്ക് കൂടുതല്‍ ആദായം നല്‍കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതി കൂടിയാണിത്. qq

ക്യുഇ പ്രോഗ്രാം അനുസരിച്ച് യൂറോപ്പില്‍ നിക്ഷേപത്തിനുള്ള പലിശ നിരക്ക് വീണ്ടും കുറയും.വിപണിയില്‍ കൂടുതല്‍ പണം എത്തുമെങ്കിലും അന്താരാഷ്ട്ര വിനിമയ നാണയം എന്ന നിലയില്‍ യൂറോ വിലയിടിവ് നേരിടുന്നത് പ്രശ്‌നം വീണ്ടും ഗുരുതരമാക്കും. 

അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ വിലക്കയറ്റത്തിനുള്ള സാധ്യതകളും വര്‍ദ്ധിക്കുകയാണ്.ഡോളറോ പൌണ്ടൊ വിലയായി നല്‍കി വാങ്ങിയിരുന്ന വസ്തുക്കള്‍ക്കെല്ലാം വിലയുയരും.നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിനും കുറവുണ്ടാകും.ഇന്നലെ യൂറോയുടെ വില 68 രൂപയാണ്.

Scroll To Top