Friday January 19, 2018
Latest Updates

ഡോളര്‍ വീണ്ടും കുതിയ്ക്കുന്നു 

ഡോളര്‍ വീണ്ടും കുതിയ്ക്കുന്നു 

ന്യൂ യോര്‍ക്ക് :യൂറോയുടെ മൂല്യം പ്രമുഖ അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാച്ച്‌സ് വെട്ടിക്കുറച്ചു. 2017ഓടെ ഡോളറിനെതിരെ യൂറോയുടെ  മൂല്യം തകര്‍ന്ന് റെക്കോര്‍ഡ് താഴ്ച്ചയിലെത്തുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് പ്രവചിക്കുന്നത്. യൂറോ ഒന്നിന് 0.80 ഡോളര്‍ എന്ന നിലയിലാകും മൂല്യം. പുതിയ പ്രവചനം യൂറോപിലെ വ്യവസായ രംഗത്തെ മ്ലാനതയിലാഴ്ത്തി.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ക്വാന്‍ഡിറ്റേറ്റീവ് ഈസിങ് ബോണ്ട് പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ ബാങ്കുകള്‍ യൂറോയുടെ മൂല്യത്തകര്‍ച്ച പ്രവചിച്ചിരുന്നു. ഇാ വര്‍ഷം യൂറോയുടെ മൂല്യം 0.95 ഡോളറായി കുറയുമെന്നാണ് ഗോള്‍ഡ്മാന്‍ പറയുന്നത്. കഴിഞ്ഞ ജനുവരിയില്‍ യൂറോയുടെ മൂല്യം 1.08 ഡോളറായിരുന്നു. 2000 ഒക്ടോബറിലെ 0.82 ഡോളര്‍ എന്ന നിലയിലെത്തിയതാണ് യൂറോയുടെ ഏറ്റവും വലിയ തകര്‍ച്ച.

യുഎസ് വായ്പാനയം സാധാരണ നിലയിലെത്തിയതും യൂറോസോണില്‍ നിന്നുള്ള മൂലധന ഒഴുക്കുമാണ് യൂറോയുടെ തകര്‍ച്ചയ്ക്ക് വഴിവെച്ചതെന്ന് ഗോള്‍ഡ്മാന്‍ നിരീക്ഷിക്കുന്നു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ക്യുഇ ബോണ്ട് വാങ്ങല്‍ പദ്ധതി തുടങ്ങുന്നതോടെ ഈയാഴ്ച്ച യൂറോയുടെ മൂല്യം 12 വര്‍ഷത്തെ താഴ്ന്ന നിലയിലെത്തുമെന്ന് ഗോള്‍ഡ്മാന്‍ കറന്‍സി സ്ട്രാറ്റജിസ്റ്റ് പ്രവചിക്കുന്നു.

അതേസമയം വിദേശ നാണയ വിപണിയില്‍ ഡോളര്‍ ശക്തമായ മുന്നേറ്റം തുടരുകയാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് വായ്പാ നയത്തില്‍ അയവ് വരുത്തുമെന്ന പ്രവചനമാണ് ഡോളറിന് കരുത്ത് പകരുന്നത്.

Scroll To Top