Sunday December 04, 2016
Latest Updates

വെക്‌സ്‌ഫോര്‍ഡിലെ 17 നഴ്‌സുമാര്‍ക്ക് നാഷണല്‍ ലോട്ടോയുടെ ഭാഗ്യകടാക്ഷം !

വെക്‌സ്‌ഫോര്‍ഡിലെ 17 നഴ്‌സുമാര്‍ക്ക് നാഷണല്‍ ലോട്ടോയുടെ ഭാഗ്യകടാക്ഷം !

വെക്‌സ്ഫോര്‍ഡ്:അയര്‍ലണ്ടില്‍ വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷം.വെക്‌സ്‌ഫോര്‍ഡിലെ ജനറല്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കാണ്  നാഷണല്‍ ലോട്ടോ  ഭാഗ്യവുമായെത്തിയത്. സി സി യു വില്‍ ജോലി ചെയ്യുന്ന 17 നഴ്‌സുമാരുടെ സിന്‍ഡിക്കേറ്റിനെയാണ് ബമ്പന്‍ ഭാഗ്യം എത്തിയത്.മൂന്ന് മില്യന്‍ യൂറോയാണ് സമ്മാനതുക.

ഗ്രൂപ്പിലെ ഓരോരുത്തര്‍ക്കും 176,000 യൂറോ വീതം ലഭിക്കും.വര്‍ഷങ്ങളായി ഈ നഴ്‌സുമാരുടെ സിന്‍ഡിക്കേറ്റ് ഒരേ നമ്പരിലാണ് ലോട്ടോയില്‍ ഭാഗ്യം പരീക്ഷിച്ചു കൊണ്ടിരുന്നത്.മുന്‍പ് ചെറിയ സമ്മാനങ്ങള്‍ ഒക്കെ ലഭിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് വമ്പന്‍ സമ്മാനം ലഭിക്കുന്നത്.സിന്‍ഡിക്കേറ്റിലെ ചില നഴ്‌സുമാര്‍ ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്‌തെങ്കിലും സിന്‍ഡിക്കേറ്റില്‍ തുടരുന്നവരാണ്.സി സി യൂ വിലെ ഏക മലയാളി നഴ്‌സ് മെറ്റെണിറ്റി അവധിയില്‍ ആയതിനാല്‍ സിന്‍ഡിക്കേറ്റില്‍ ഉള്‍പ്പെട്ടതുമില്ല. 

സമ്മാനാര്‍ഹമായ 64 യൂറോയുടെ ടിക്കറ്റ് എന്നിസിലെ അബ്ബെ സെന്ററില്‍ നിന്ന് വാങ്ങിയതാണ്.അബ്ബെ സെന്റര്‍ ഉടമ സാറ മാറ്റേഴ്‌സണ്‍ ഇക്കാര്യം സ്ഥിരീകരിച്ചു.സമ്മാനാര്‍ഹര്‍ക്കും തങ്ങള്‍ക്കും ഒരുപോലെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇതെന്ന് സാറ മാറ്റേഴ്‌സണ്‍ പറഞ്ഞു

Scroll To Top