Friday December 09, 2016
Latest Updates

23 മില്ല്യന്റെ യൂറോ മില്യണ്‍ ജാക്ക്‌പോട്ട് ഡബ്ലിന്‍ ബസ് ജീവനക്കാരുടെ സിന്‍ഡിക്കേറ്റിന് 

23 മില്ല്യന്റെ യൂറോ മില്യണ്‍ ജാക്ക്‌പോട്ട്  ഡബ്ലിന്‍ ബസ് ജീവനക്കാരുടെ സിന്‍ഡിക്കേറ്റിന് 

ഡബ്ലിന്‍:ഡബ്ലിനിലെ 22 ബസ് ജീവനക്കാരുടെ സിന്‍ഡിക്കേറ്റിന് യൂറോ മില്ല്യണ്‍ ജാക്ക് പോട്ടിന്റെ 23 മില്ല്യണ്‍ യൂറോ സമ്മാനം. ഓരോരുത്തര്‍ക്കും ഒരു മില്ല്യണ്‍ യൂറോ വീതം വീതിച്ചെടുക്കാം ഈ സമ്മാനത്തുക. വെള്ളിയാഴ്ച രാത്രിയിലെ നറുക്കെടുപ്പിലാണ് ഇവര്‍ക്ക് സമ്മാനം ലഭിച്ചത്. നോര്‍ത്ത് ഡബ്ലിന്‍ ഗാരേജിലെ ബസ് ജീവനക്കാരാണ് ഇവര്‍.

‘അവരെല്ലാവരും നല്ലവരാണ്, അവരത് അര്‍ഹിക്കുന്നു,’ സമ്മാനം ലഭിച്ചതിനെപ്പറ്റി ചീഫ് ഇന്‍സ്‌പെക്ടര്‍ ടോണി കാരി പറഞ്ഞു. ഇവിടുത്തെബസ് ഡിപ്പോയില്‍ മാനേജ്‌മെന്റിനും ഡ്രൈവര്‍മാര്‍ക്കുമായി രണ്ട് സിന്‍ഡിക്കേറ്റുകളാണ് ഉള്ളത്. 50 അംഗങ്ങളുള്ള മാനേജ്‌മെന്റ് സിന്‍ഡിക്കേറ്റിലെ അംഗങ്ങള്‍ക്ക് കഴിഞ്ഞ ബുധനാഴ്ച ജാക്ക്‌പോട്ട് സമ്മാനം അടിച്ചിരുന്നു. ഓരോരുത്തരും 134 യൂറോ വീതം വീതിച്ചെടുക്കുകയും ചെയ്തു.

ഡ്രൈവര്‍ സിന്‍ഡിക്കേറ്റിലെ അംഗങ്ങളില്‍ 50 വയസ്സിനു താഴെ പ്രായമുള്ളവര്‍ രണ്ടു പേര്‍ മാത്രമാണ്. വര്‍ഷങ്ങളുടെ അനുഭവസമ്പത്താണ് എല്ലാവര്‍ക്കും ഉള്ളത്.

ലോട്ടറി എവിടെ നിന്നാണ് എടുത്തത് എന്ന കാര്യം ദി നാഷണല്‍ ലോട്ടറി വെളിപ്പെടുത്തിയിട്ടില്ല. താന്‍ എവിടെ നിന്നാണ് ഇത് വാങ്ങിയത് എന്ന് ഡ്രൈവര്‍ക്കും ഓര്‍മ്മയില്ല. അതേസമയം സമ്മാനം ലഭിച്ച എല്ലാവരും ആഹ്ലാദത്തിമിര്‍പ്പിലാണ്. 2, 11, 13 ,40, 50 എന്നീ നമ്പറുകള്‍ക്കാണ് സമ്മാനം അടിച്ചത്. ലക്കിസ്റ്റാര്‍ നമ്പറുകള്‍ 1ഉം 10ഉം ആണ്.

2005ല്‍ 115 മില്ല്യണ്‍ യൂറോ സമ്മാനം അടിച്ച ഡൊളോറസ് മക്‌നമാറയാണ് അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി വിജയി.

Scroll To Top