Monday December 05, 2016
Latest Updates

യൂറോ വിലയിടിയുന്നു,ഇനിയും താഴേയ്ക്ക് ?

യൂറോ വിലയിടിയുന്നു,ഇനിയും താഴേയ്ക്ക് ?

ഡബ്ലിന്‍:ഡോളറിനെതിരെ യൂറോയുടെ വിനിമയ മൂല്യത്തില്‍ കനത്ത ഇടിവ്. ഏഴു മാസത്തിനിടെ ഏറ്റവും വലിയ ഇടിവാണ് യുറോ നേരിട്ടത്. യുഎസിലെയും യുറോപ്പിലെയും സമ്പദ്ഘടന രണ്ട് ദിശയിലേക്ക് നീങ്ങിയതാണ് മൂല്യമിടിയാന്‍ പ്രധാന കാരണം. ഡോളറിനെതിരെ യൂറോയുടെ മൂല്യം ഇന്ന് 1.06 ലെത്തിയിരിക്കുകയാണ്. 

യൂറോയുടെ മൂല്യം 1.05ലും താഴെയായി ഇടിയാന്‍ സാധ്യതയുണ്ടെന്ന് ബ്ലൂംബര്‍ഗിലെ നാഷണല്‍ ഓസ്‌ട്രേലിയ ബാങ്ക് മേധാവി റേ ആട്രില്‍ പറഞ്ഞു. പന്ത്രണ്ട് മാസത്തിനുള്ളില്‍ യൂറോയടെ മൂല്യം 95 ശതമാനം ഇടിയുമെന്ന് ഗോള്‍ഡ്മാന്‍ സാക്ക് ഉള്‍പ്പെടെയുള്ള സാമ്പത്തിക നിരീക്ഷകര്‍ കഴിഞ്ഞ മാര്‍ച്ചില്‍ മുന്നറിയിപ്പ് നല്കിയിരുന്നു. 

2017 അവസാനത്തില്‍ മൂല്യം 80 ശതമാനം ഇടിവു നേരിടുമെന്നും ചൂണ്ടിക്കാട്ടി. പലിശ നിരക്ക് ഉയര്‍ത്തിയാലും പിടിച്ചു നില്‍ക്കാന്‍ രാജ്യത്തിനു കഴിയുമെന്നും അതിനാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പലിശനിരക്കില്‍ വര്‍ധനയുണ്ടാകുമെന്നും യുഎസ് ഫെഡറല്‍ റിസര്‍വ് സൂചന നല്കി. രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്നും തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞെന്നും വേതന നിരക്ക് ഉയര്‍ന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നാണ്യപ്പെരുപ്പ് നിരക്ക് ഉയര്‍ത്താന്‍ യുറോസോണിലേക്ക് കൂടുതല്‍ ഉത്തേജക പാക്കേജുകള്‍ ആവശ്യമാണെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി മരിയോ ഡ്രാഘി പറഞ്ഞു. നാണ്യപ്പെരുപ്പം ഇപ്പോള്‍ നെഗറ്റീവ് സോണിലാണെന്നും ലക്ഷ്യം രണ്ട് ശതമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Scroll To Top