Sunday December 11, 2016
Latest Updates

യൂറോ 2016: തീവ്രവാദികള്‍ ഉന്നം വയ്ക്കുന്നത് ഐറിഷ് ആരാധകരെ?ആയിരക്കണക്കിന് കായിക പ്രേമികള്‍ ആശങ്കയില്‍

യൂറോ 2016: തീവ്രവാദികള്‍ ഉന്നം വയ്ക്കുന്നത് ഐറിഷ് ആരാധകരെ?ആയിരക്കണക്കിന് കായിക പ്രേമികള്‍ ആശങ്കയില്‍

പാരിസ്:ഫ്രാന്‍സില്‍ നടക്കുന്ന യൂറോ കപ്പ് 2016 ഫുട്‌ബോള്‍ മത്സരങ്ങളില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യതയെന്ന് സുരക്ഷാ വിദഗ്ദ്ധരുടെ റിപ്പോര്‍ട്ടുകള്‍ ആയിരക്കണക്കിന് ആരാധകരെ ആശങ്കയിലാഴ്ത്തി.

ഐറിഷ് ഫുട്‌ബോള്‍ ആരാധകരും ഐ.എസ് അടക്കമുള്ള തീവ്രവാദികളുടെ ആക്രമണ ലക്ഷ്യമാണെന്ന് സുരക്ഷാകാര്യവിദഗ്ദ്ധനായ ഡെക്ലാന്‍ പവര്‍ വ്യക്തമാക്കി. മത്സരം ആശങ്കപ്പെടുത്തുന്നതാണ് എന്ന വിദേശ കാര്യമന്ത്രി ചാര്‍ലി ഫ്‌ലാനഗന്റെഅഭിപ്രായപ്രകടനം നടന്നു കഴിഞ്ഞ ശേഷമാണ് ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.

ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ ആക്രമണത്തിന് പദ്ധതിയിട്ട ഒരു ഫ്രഞ്ച് തീവ്രവാദിയെ തങ്ങള്‍ അറസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസം ഉക്രെയ്ന്‍ അറിയിച്ചിരുന്നു.

ജൂണ്‍ 13 ന്തിങ്കളാഴ്ചപാരിസില്‍നടക്കുന്ന ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് ഇയില്‍ അയര്‍ലണ്ട്, സ്വീഡനെ നേരിടും. മത്സരങ്ങള്‍ വീക്ഷിക്കുന്നതിനായി 75,000 ആരാധകര്‍ അയര്‍ലണ്ടില്‍ നിന്നും, 20,000 ആരാധകര്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും ഫ്രാന്‍സിലെത്തുമെന്നാണ് കരുതുന്നത്. സ്റ്റേഡിയങ്ങള്‍, ആരാധകര്‍ തിങ്ങിക്കൂടുന്ന ഇടങ്ങള്‍, ഗതാഗത മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും ഫ്രാന്‍സിന്റെ മകവുറ്റ സുരക്ഷാസംവിധാനങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നവരും കുറവല്ല.ജൂണ്‍ 10 വെള്ളിയാഴ്ചയാണ് യൂറോ കപ്പ് ആരംഭിക്കുന്നത്.

Scroll To Top