Thursday December 08, 2016
Latest Updates

പാരിസിലും ബ്രസ്സല്‍സിലും ആക്രമണം നടത്തിയ ഐഎസ് ഗ്രൂപ്പ് 2016ല്‍ ലക്ഷ്യമിടുന്നത് യൂറോ ചാംപ്യന്‍ഷിപ്പിനെ?

പാരിസിലും ബ്രസ്സല്‍സിലും ആക്രമണം നടത്തിയ ഐഎസ് ഗ്രൂപ്പ് 2016ല്‍ ലക്ഷ്യമിടുന്നത് യൂറോ ചാംപ്യന്‍ഷിപ്പിനെ?

ഡബ്ലിന്‍:പാരിസിലും ബ്രസ്സല്‍സിലും ആക്രമണം നടത്തിയ ഐഎസ് തീവ്രവാദി ഗ്രൂപ്പ് 2016ല്‍ നടക്കുന്ന യൂറോ ചാംപ്യന്‍ഷിപ്പിനെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അറസ്റ്റ് ചെയ്യപ്പെട്ട തീവ്രവാദികളിലൊരാളായ മുഹമ്മദ് അബ്രിനി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതാണിത്. ഫ്രാന്‍സിലാണ് ജൂണ്‍ 10 മുതല്‍ ജൂലൈ 10 വരെ ചാംപ്യന്‍ഷിപ്പ് നടക്കുന്നത്.

ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന അയര്‍ലണ്ടിനെ പിന്തുണയ്ക്കാനായി ആയിരക്കണക്കിന് ആരാധകരാണ് ഫ്രാന്‍സില്‍ പോകാനിരിക്കുന്നത്. സ്വീഡന്‍, ബെല്‍ജിയം, ഇറ്റലി എന്നീ ടീമുകളുമായാണ് അയര്‍ലണ്ട് ഏറ്റുമുട്ടുക.

ഫ്രാന്‍സും ജര്‍മ്മനിയും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തിനിടെയായിരുന്നു ചാവേര്‍ പൊട്ടിത്തെറിച്ചത്.തീവ്രവാദ ഭീഷണി കാരണം അടച്ചിട്ട സ്ഥലത്ത് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതാണ് നല്ലത് എന്ന് റിപ്പബ്ലിക് ഓഫ് അയര്‍ലണ്ട് മാനേജര്‍ മാര്‍ട്ടിന്‍ ഒ നീല്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു

Scroll To Top