Friday December 09, 2016
Latest Updates

അയര്‍ലണ്ടിന് ഇന്ന് ജയിച്ചേ തീരു…എതിരാളികള്‍ കരുത്തര്‍

അയര്‍ലണ്ടിന് ഇന്ന് ജയിച്ചേ തീരു…എതിരാളികള്‍ കരുത്തര്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇന്ന് ഒരൊറ്റ പ്രാര്‍ഥനയേയുള്ളൂ.ഇന്ന് ദൈവം അയര്‍ലണ്ടിനെ ജയിപ്പിക്കണം.യൂറോ 2016 യോഗ്യതാ മത്സരത്തില്‍ ഇന്ന് പോളണ്ടുമായാണ് കലാശക്കളി.പോളണ്ട് തോറ്റാല്‍ അയര്‍ലണ്ടിന് യൂറോ 2016 ബര്‍ത്ത് ഉറപ്പാക്കാം.

വാഴ്‌സായില്‍ നടക്കുന്ന പോളണ്ടുമായുള്ള ഗ്രൂപ്പ് ഡി മത്സരത്തില്‍ അയര്‍ലണ്ട് പോളണ്ടിനെ തോല്‍പ്പിക്കുമോ എന്ന് സന്ദേഹത്തില്‍ രാജ്യം കാത്തിരിക്കുകയാണ്,ഇന്ന് വൈകിട്ട് 7.45 നാണ് നിര്‍ണ്ണായക പോരാട്ടം വാഴ്‌സോയില്‍ ആരംഭിക്കുക. 

ഞായറാഴ്ച രാത്രി അയര്‍ലണ്ടിന്റെ പച്ച അണിഞ്ഞ ചുണക്കുട്ടികള്‍ പോളണ്ടിന്റെ തോല്‍പ്പിച്ചില്ലെങ്കില്‍ തന്റെ ഗോള്‍ ഒന്നുമല്ലാതെ പോകുമെന്ന്, ജര്‍മനിയ്ക്ക് മേല്‍ അയര്‍ലണ്ടിന് ചരിത്ര വിജയം സമ്മാനിച്ച ഷെയ്ന്‍ ലോംഗ് ആശങ്കപ്പെടുന്നത്.അവിവാ സ്റ്റേഡിത്തില്‍ വ്യാഴാഴ്ച രാത്രിയാണ് ഷെയില്‍ ലോംഗ് ആ വിസ്മയ ഗോള്‍ നേടിയത്. 

പക്ഷേ പോളണ്ടിനെതിരെ ശ്രദ്ധകേന്ദ്രീകരിച്ച് വിജയം ഉറപ്പാക്കി യൂറോയിലെത്താതെ ഇതുവരെയുള്ള വിജയത്തിന് അര്‍ത്ഥം ഇല്ലെന്ന് എല്ലാ ഐറിഷ് ആരാധകര്‍ക്കും അറിയാം.ദൈവമില്ലെന്ന് പരസ്യമായി ബീമ്പിളക്കുന്നവര്‍ പോലും ഇന്ന് സ്വന്തം ടീമിന് വേണ്ടി ഒന്ന് പ്രാര്‍ഥിച്ചിരിക്കും!.

Scroll To Top