Thursday January 18, 2018
Latest Updates

ഐറിഷ് ഫുട്‌ബോള്‍ പട ഫ്രാന്‍സിലേയ്ക്ക് യാത്രയായി; ഇനി പോരാട്ടം

ഐറിഷ് ഫുട്‌ബോള്‍ പട ഫ്രാന്‍സിലേയ്ക്ക് യാത്രയായി; ഇനി പോരാട്ടം

ഡബ്ലിന്‍:ലക്ഷക്കണക്കിന് ആരാധാകരുടെ സ്‌നേഹവും ആവേശവും പ്രാര്‍ത്ഥനയുമായി ഐറിഷ് ഫുട്‌ബോള്‍ ടീം 2016 യൂറോ കപ്പ് മത്സരങ്ങള്‍ക്കായി ഫ്രാന്‍സിലേയ്ക്ക് വിമാനം കയറി. ബുധനാഴ്ച ഉച്ചയ്ക്ക് 2.30നുള്ള വിമാനത്തിലാണ് 23 അംഗ ടീം, മാനേജ്‌മെന്റ് പ്രതിനിധികള്‍, സപ്പോര്‍ട്ടിങ് സ്റ്റാഫ് എന്നിവര്‍ യാത്രയായത്. ഇത്തവണ ‘മരണഗ്രൂപ്പി’ലാണ് അയര്‍ലണ്ട്(ഗ്രൂപ്പ് ഇ).

അതേസമയം ഐഎസ് അടക്കമുള്ള തീവ്രവാദി സംഘടനകളുടെ ഭീഷണി ടൂര്‍ണ്ണമെന്റിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ഐറിഷ് ആരാധകരും തീവ്രവാദികളുടെ ലക്ഷ്യമാണെന്ന് കഴിഞ്ഞ ദിവസം സുരക്ഷാവിദഗ്ദ്ധര്‍ തുറന്നു സമ്മതിച്ചിരുന്നു. 75,000ഓളം ഐറിഷ് ആരാധകര്‍ മത്സരങ്ങള്‍ വീക്ഷിക്കാനായി ഫ്രാന്‍സില്‍ എത്തുമെന്നാണ് കരുതുന്നത്. സ്വീഡനുമായി തിങ്കളാഴ്ച്ചയാണ് അയര്‍ലണ്ടിന്റെ ആദ്യ മത്സരം.

Scroll To Top