Wednesday December 07, 2016
Latest Updates

അയര്‍ലണ്ട് പൊരുതി നേടിയത് സമനില (അയര്‍ലണ്ട്(1)-സ്വീഡന്‍(1)

അയര്‍ലണ്ട് പൊരുതി നേടിയത് സമനില (അയര്‍ലണ്ട്(1)-സ്വീഡന്‍(1)

പാരീസ്:ആയിരക്കണക്കിന് ആരാധകരെ സാക്ഷി നിര്‍ത്തി പൊരുതി കളിച്ചെങ്കിലും സ്വീഡനെ പിടിച്ചുകെട്ടി വിജയം കൊയ്യാമെന്ന ഐറിഷ് ടീമിന്റെ ലക്ഷ്യം പാളി.കളി സമനിലയിലേയ്ക്ക്.

ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ഐറിഷ് പടയ്ക്കായി ഹൂളഹാന്‍ ലക്ഷ്യം കണ്ടപ്പോള്‍ സിയറന്‍ ക്ലാര്‍ക്കിന്റെ സെല്‍ഫ് ഗോളില്‍നിന്നായിരുന്നു സ്വീഡന്റെ സമനിലനേട്ടം.

ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 51ാം മിനിറ്റില്‍ അയര്‍ലണ്ടാണ് ആദ്യം മുന്നിലെത്തിയത്. ഹൂളഹാനായിരുന്നു സ്‌കോറര്‍. ബോക്‌സിനു പുറത്തുനിന്ന് പന്തുമായി മുന്നേറിയ കോള്‍മാന്‍ സ്വീഡിഷ് പ്രതിരോധ നിരയെ വെട്ടിയൊഴിഞ്ഞ് ഹൂളഹാനു പന്തുനീട്ടി. ഹൂളഹാന്റെ ഹാഫ് വോളി ഷോട്ട് തടയാന്‍ സ്വീഡിഷ് ഗോളിക്കും സാധിച്ചില്ല.

അതേവരെ ആക്രമണത്തിനു മൂര്‍ച്ച കണ്ടെത്താന്‍ കഴിയാതിരുന്ന സ്വീഡന്‍ ഗോള്‍ വീണതോടെ ഉണര്‍ന്നു. സൂപ്പര്‍ താരം സ്ലാട്ടണ്‍ ഇബ്രഹാമോവിച്ചായിരുന്നു മുന്നേറ്റത്തിന്റെ കേന്ദ്രബിന്ദു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 71ാം മിനിറ്റില്‍ സ്വീഡന്‍ സമനില കണ്ടെത്തി. ഐറിഷ് പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് ഇബ്രഹാമോവിച്ച് നീട്ടി നല്‍കിയ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച സിയറന്‍ ക്ലാര്‍ക്കിനു പിഴച്ചു. ഹെഡ് ചെയ്ത പന്ത് സ്വന്തം വലയില്‍ വീഴ്ന്നതു നോക്കിനില്‍ക്കാനെ ഐറിഷ് ഗോള്‍കീപ്പര്‍ക്കും കഴിഞ്ഞുള്ളു.

അവസാന മിനിറ്റുകളില്‍ ലീഡ് നേടാന്‍ അയര്‍ലന്‍ഡും സ്വീഡനും ഒന്നിനൊന്നു  മികച്ച ശ്രമങ്ങള്‍ നടത്തിയെങ്കിലും വല കുലുക്കാനായില്ല. സമനിലയോടെ ഇരുടീമിനും ഓരോ പോയന്റ് വീതം ലഭിച്ചു.

e

e

Republic of Ireland v Sweden - UEFA Euro 2016 Group E

13 June 2016; Republic of Ireland supporters during the UEFA Euro 2016 Group E match between Republic of Ireland and Sweden at Stade de France in Saint Denis, Paris, France. Photo by Stephen McCarthy/Sportsfile

13 June 2016; Republic of Ireland supporters during the UEFA Euro 2016 Group E match between Republic of Ireland and Sweden at Stade de France in Saint Denis, Paris, France. Photo by Stephen McCarthy/Sportsfile

Scroll To Top