Tuesday May 23, 2017
Latest Updates

ഇ യൂ കോടതി വിധി :യൂറോപ്പിനും അമേരിക്കയ്ക്കുമിടയില്‍ ഡാറ്റാ ട്രാന്‍സ്ഫര്‍ നിര്‍ത്തിവെച്ചേക്കുമെന്ന് വാര്‍ത്തകള്‍ 

ഇ യൂ കോടതി വിധി :യൂറോപ്പിനും അമേരിക്കയ്ക്കുമിടയില്‍ ഡാറ്റാ ട്രാന്‍സ്ഫര്‍ നിര്‍ത്തിവെച്ചേക്കുമെന്ന് വാര്‍ത്തകള്‍ 

ഡബ്ലിന്‍ :യൂറോപ്പിനും അമേരിക്കയ്ക്കും ഇടയ്ക്കുള്ള ഡാറ്റാ ട്രാന്‍സ്ഫര്‍, യൂറോപ്പ് നിര്‍ത്തിവെയ്ക്കും വാര്‍ത്തയെത്തുടര്‍ന്ന്, അയര്‍ലണ്ടിലെ സാങ്കേതിക സ്ഥാപനങ്ങള്‍ മുതല്‍ ഫേസ് ബുക്ക് പ്രേമികള്‍ ഉള്‍പ്പെടെ ത്രിശങ്കുവില്‍. യൂറോപ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ അമേരിക്കന്‍ ചാരന്മാരും, പോലീസ് അധികാരികളും അനാവശ്യമായി ഇടപെടുന്നു എന്ന് യൂറോപ്പിന്റെ പരമോന്നത നീതിപീഠം അഭിപ്രായപ്പെട്ടതിന് പിന്നാലെ ഉണ്ടായ സംഭവ വികാസങ്ങളാണ് ഇതിന് കാരണം.

അയര്‍ലണ്ടിന്റെ ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ യൂറോപ്പിനും അമേരിക്കയ്ക്കും ഇടയ്ക്കുള്ള ഫേസ് ബുക്ക് സന്ദേശങ്ങള്‍ വെട്ടിക്കുറയ്ക്കുമോ എന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് അയര്‍ലണ്ടിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍. അമ്പേഷണ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ വളരെ ആഴമുള്ളവ ആയതിനാല്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷമേ, അമ്പേഷണ ഫലം ലഭ്യമാകൂ എന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.

യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ ലൈന്‍ അമേരിക്കന്‍ കമ്പനികള്‍ക്കും പുതിയവിധി ബാധകമായേക്കും എന്ന ആശങ്കയുണ്ട്.അമേരിക്കന്‍ ചാരപ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും അനാവശ്യ ഇടപെടല്‍ നടത്തുന്നതിനിടെ യൂറോപ്യന്‍ കോടതി വിധി ശ്രദ്ധേയമാണ്

Scroll To Top