Tuesday January 17, 2017
Latest Updates

അതിര്‍ത്തികളും സുരക്ഷയും കാക്കാന്‍ യൂറോപ്യന്‍ ബോര്‍ഡര്‍ ഫോഴ്‌സ് ഉടന്‍ നിലവില്‍ വരും

അതിര്‍ത്തികളും സുരക്ഷയും കാക്കാന്‍ യൂറോപ്യന്‍ ബോര്‍ഡര്‍ ഫോഴ്‌സ് ഉടന്‍ നിലവില്‍ വരും

ബ്രസല്‍സ് :യൂറോപ്യന്‍ യൂണിയന്‍ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ നിലവിലുള്ള ബോര്‍ഡര്‍ ഏജന്‍സിയെ മാറ്റി പുതിയ സൂപ്പര്‍ ബോര്‍ഡര്‍ ഫോഴ്‌സിനെ സ്ഥാപിക്കാനുള്ള പദ്ധതി ജനാധിപത്യവിരുദ്ധമെന്ന് വിമര്‍ശനമുയരുന്നു. നിലവിലെ അഭയാര്‍ഥി പ്രശനത്തെ നേരിടാന്‍ യൂറോപ്യന്‍ യൂണിയന്റെ എക്‌സറ്റേണല്‍ ബോര്‍ഡര്‍ സെക്യൂരിറ്റി അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയാണ് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ സൂപ്പര്‍ ബോര്‍ഡര്‍ ഫോഴ്‌സ് സജ്ജമാക്കുന്നത്. 

പുതിയ സേനയെ രൂപീകരിക്കുന്നതിലൂടെ അതിര്‍ത്തി സുരക്ഷയ്ക്കായി 1000 സ്ഥിര ജീവനക്കാരുള്‍പ്പെടെ 1,500 പേരടങ്ങുന്ന സേനയെ യൂറോപ്പിലെവിടെയും വിന്യസിക്കാനാകുമെന്നും ഇയു കമ്മീഷന്‍ വ്യക്തമാക്കി. രാജ്യങ്ങളുടെ ആഭ്യന്തര അതിര്‍ത്തി കണക്കാക്കുന്നില്ലെങ്കിലും പുതിയ സേനയെ വിന്യസിക്കുമ്പോള്‍ യുറോപ്പിന്റെ അതിര്‍ത്തിയിലെ സുരക്ഷ ഉറപ്പാക്കേണ്ടത് ഇരു സേനകളുടെയും ഉത്തരവാദിത്വമാണെന്ന് പുതിയ ഫോഴസിന്റെ പ്രഖ്യാപനവേളയില്‍ യൂറോപ്യന്‍ കമ്മീഷന്റെ ആദ്യ വൈസ് പ്രസിഡന്റ് ഫ്രാന്‍സ് ടിമ്മെര്‍മാന്‍ പറഞ്ഞു.

Scroll To Top