Thursday August 24, 2017
Latest Updates

വാട്സാപ്പ് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി യൂറോപ്യന്‍ യൂണിയന്‍

വാട്സാപ്പ് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി യൂറോപ്യന്‍ യൂണിയന്‍

ഡബ്ലിന്‍:ലോകത്തിന്റെ പ്രിയ ചാറ്റിങ് ആപ്പായ വാട്സാപ്പ്, തങ്ങളുടെ ഉടമകളായ ഫേസ്ബുക്കിന് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ അധികൃതരുടെ മുന്നറിയിപ്പ്. തങ്ങളുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ വാട്സാപ്പ്, ഫേസ്ബുക്കിന് നല്‍കാന്‍ സാധ്യതയുള്ളതിനാല്‍ ഉപഭോക്താക്കള്‍ കരുതിയിരിക്കണം.

വാട്സാപ്പിനെ 2014ല്‍ ഫേസ്ബുക്ക് വന്‍ വിലയ്ക്ക് സ്വന്തമാക്കിയിരുന്നു. ശേഷം വാട്സാപ്പിന്റെ പ്രൈവസി പോളിസിയില്‍ ഈയിടെ മാറ്റം വന്നിരുന്നു. ഇറ്റാലിയന്‍ അധികൃതരാണ് പുതിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കുമായി ഷെയര്‍ ചെയ്യരുത് എന്ന് വാട്സാപ്പിനോട് ഇയു അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്. ഇങ്ങനെ ഷെയര്‍ ചെയ്യണമെങ്കില്‍ കൃത്യമായ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമ നിയന്ത്രണങ്ങള്‍ പാലിച്ചുവേണമെന്നും ഇയു ആവശ്യപ്പെട്ടു.

2014ല്‍ 500 മില്ല്യണോളം വരുന്ന ഉപയോക്താക്കളുടെ ഇമെയില്‍ വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് യാഹുവിനും ഇയു അധികൃതര്‍ കത്തെഴുതിയിട്ടുണ്ട്.

Scroll To Top