Friday September 22, 2017
Latest Updates

ബ്രക്സിറ്റ് പേരിന് മാത്രമാവും:പ്രധാന പ്രശ്‌നങ്ങള്‍ക്കെല്ലാം യൂറോപ്യന്‍ യൂണിയന്റെ പിന്തുണയില്ലാതെ മുന്നോട്ടു പോകാനാവില്ലെന്ന തിരിച്ചറിവില്‍ ബ്രിട്ടണ്‍,ചര്‍ച്ചകളില്‍ ഉയരുന്നത് സമവാക്യങ്ങള്‍

ബ്രക്സിറ്റ് പേരിന് മാത്രമാവും:പ്രധാന പ്രശ്‌നങ്ങള്‍ക്കെല്ലാം യൂറോപ്യന്‍ യൂണിയന്റെ പിന്തുണയില്ലാതെ മുന്നോട്ടു പോകാനാവില്ലെന്ന തിരിച്ചറിവില്‍ ബ്രിട്ടണ്‍,ചര്‍ച്ചകളില്‍ ഉയരുന്നത് സമവാക്യങ്ങള്‍

ലണ്ടന്‍ : ബ്രക്സിറ്റിനു ശേഷമുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള യൂറോപ്യന്‍ യൂണിയന്റെ പൂര്‍ണ പിന്തുണ തേടി ബ്രിട്ടന്‍.ബ്രിട്ടനില്‍ കഴിയുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാരുടെയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ കഴിയുന്നബ്രിട്ടീഷ് പൗരന്മാരുടെയും ഭാവി കാര്യങ്ങള്‍ ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ പുനര്‍നിര്‍വചിക്കേണ്ടതായി വരുമെന്നു ബ്രിട്ടന്‍ കരുതുന്നു.

അതിനാല്‍ വിവിധങ്ങളായ പ്രൊപ്പോസലുകള്‍ വന്നുകൊണ്ടിരിക്കുമ്പോഴും ചര്‍ച്ചകളിലൂടെ ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനാണ് യുകെയുടെ നീക്കമെന്നാണ് വ്യക്തമാകുന്നത്.ഈ ആഴ്ചയില്‍ അവതരിപ്പിച്ച അഞ്ചില്‍ മൂന്ന് പ്രമേയങ്ങളും വിവാഹ സംബന്ധമായതു മുതല്‍ ചെറിയ ബിസിനസുകാരുടേതുമായുള്ള പ്രശ്നങ്ങള്‍ വരെ പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ സിവില്‍-ജുഡീഷ്യല്‍ സഹകരണം തേടുന്നവയാണ്.

ബ്രെക്‌സിറ്റ് സ്വയം പ്രഖ്യാപിച്ച നടപടി അബദ്ധമല്ലെന്ന് വാദിക്കുമ്പോഴും പ്രധാന പ്രശ്ങ്ങളിലൊന്നും സ്വന്തം നയനിര്‍ണ്ണയം കൊണ്ട് മാത്രം പരിഹാരം ഉണ്ടാക്കാന്‍ സാധ്യമല്ലെന്ന തിരിച്ചറിവില്‍,യൂറോപ്യന്‍ യൂണിയന്റെ സഹായം തേടാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമാവുകയാണ്.

ബ്രക്സിറ്റ് പ്രാബല്യത്തില്‍ വരുന്ന 2019 മാര്‍ച്ചിനു ശേഷമാണെങ്കിലും ഒരു മേശയ്ക്കു ചുറ്റുമിരുന്ന് പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ബ്രിട്ടന്‍ ആഗ്രഹിക്കുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്.ഏതാണ്ട് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ 3.2മില്യണ്‍ ആളുകളാണ് ബ്രിട്ടനില്‍ കഴിയുന്നത്. അവരേക്കൂടി ബാധിക്കുന്നതാണ് ഇക്കാര്യത്തിലുണ്ടാകുന്ന തീരുമാനങ്ങളെന്നതിനാല്‍ ഇതു സംബന്ധിച്ച് ഇ.യു. അനുകൂലമായ നിലപാടായിരിക്കും സ്വീകരിക്കുകയെന്നും ബ്രിട്ടന്‍ കരുതുന്നു.

ബ്രക്സിറ്റിനു ശേഷവും അതിര്‍ത്തിക്കപ്പുറവും ഇപ്പുറവും കഴിയുന്നവരുടെ പ്രശ്നങ്ങളും മറ്റും പരിഹരിക്കുന്നതിന് മര്യാദയുള്ള,ബോധപൂര്‍വമായ സമീപനമുണ്ടാകേണ്ടതുണ്ടെന്നു ബ്രിട്ടന്‍ കരുതുന്നതായി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.മൂന്നു നിര്‍ദ്ദേശങ്ങളാണ് ഇത്തരം പ്രശ്ന പരിഹാരത്തിനായി ബ്രിട്ടന്‍ മുന്നോട്ടുവെക്കുന്നത്.നിലവിലുള്ള സഹകരണം തുടരുക,എല്ലാ തലങ്ങളിലും യോജിച്ച പ്രവര്‍ത്തനം ഉറപ്പാക്കുക,ജുഡീഷ്യല്‍ സഹകരണം ഉറപ്പാക്കുക എന്നിവയാണ് അവ.

യൂറോപ്യന്‍ യൂണിയന്‍ കോടതിയുടെ അധികാര പരിധി അവസാനിപ്പിക്കുമെന്ന് യൂണിയന്‍ വിടാനുള്ള വോട്ടെടുപ്പിനുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞിരുന്നു.ഈ പ്രസ്താവനയെ മുന്‍ നിര്‍ത്തിയുള്ള നിലപാടായിരിക്കും ബ്രിട്ടന്‍ സ്വീകരിക്കുക.അതിനോട് യൂറോപ്യന്‍ യൂണിയന്‍ എത്രത്തോളം അനുകൂലമായി നിലകൊള്ളുന്നുവോ അതിനെ ആശ്രയിച്ചായിരിക്കും ബ്രക്സിറ്റാനന്തരമുള്ള അതിര്‍ത്തി പ്രശ്നങ്ങളുടെ പരിഹാരവും ഭാവി ചര്‍ച്ചകളും.ബ്രിട്ടന്‍ അവിടെ അവരുടെ നിയമങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. അതേസമയം, ഇസിജെയ്ക്ക് മാത്രമേ ബ്രിട്ടനില്‍ കഴിയുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരുടെ പ്രശ്നങ്ങളില്‍ നീതിപൂര്‍വമായി തീരുമാനമെടുക്കാന്‍ കഴിയൂവെന്ന് ഇ.യു.ഉദ്യോഗസ്ഥരും കരുതുന്നു.ഈ ഉറച്ച നിലപാടുകളില്‍ നിന്നാകും അതിര്‍ത്തിക്കപ്പുറമുള്ള പ്രശ്നപരിഹാരം തെളിയേണ്ടതെന്ന് നിരീക്ഷകര്‍ കരുതുന്നു.

Scroll To Top