Friday December 09, 2016
Latest Updates

ഇ യു രാജ്യങ്ങളിലെ പൗരന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ യൂ കെ പ്രവേശനം നല്‍കണമെന്ന് സുപ്രീം കോടതി

ഇ യു രാജ്യങ്ങളിലെ പൗരന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ യൂ കെ പ്രവേശനം നല്‍കണമെന്ന് സുപ്രീം കോടതി

ഡബ്ലിന്‍:യൂറോപ്പ്യന്‍ പൗരന്മാരുടെ നോണ്‍ യൂറോപ്യന്‍ കുടുംബാംഗങ്ങള്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ യൂ കെ യിലേയ്ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കണമെന്ന് യൂറോപ്യന്‍ സുപ്രീം കോടതി.നോണ്‍ യൂറോപ്യന്മാരാണെങ്കിലും അവര്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ താമസിക്കുന്നവരും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൌരന്മാരുടെ കുടുംബാംഗങ്ങളുമാണെങ്കില്‍ മുന്‍കൂര്‍ പ്രവേശന വിസ ആവശ്യപ്പെടാന്‍ ബ്രിട്ടണ് അവകാശമില്ലെന്നും യൂറോപ്യന്‍ സുപ്രീം കോടതി വിധിച്ചു 

ഐറിഷ് ബ്രിട്ടിഷ് പൗരനായ ഷോണ്‍ മക്കാര്‍ത്തിയുടെ ഭാര്യ കൊളംബിയന്‍ സ്വദേശിനിയായ ഹെലന പാട്രീഷ്യ മക്കാര്‍ത്തി ബ്രിട്ടണില്‍ താമസിക്കുന്ന ഭര്‍ത്താവിന്റെയടുത്തേയ്ക്ക് പോകുന്നതിനായി ഓരോ തവണയും വിസ എടുക്കേണ്ടി വരുമ്പോള്‍ അനുഭവിക്കുന്ന ക്ലേശം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയിന്‍മേല്‍ വിധി പ്രസ്താവിച്ചു കൊണ്ടാണ് ലക്‌സംബര്‍ഗിലെ യൂറോപ്യന്‍ സുപ്രീം കോടതി ഹെലനയ്ക്ക് അനുകൂലമായ ഈ സുപ്രധാന വിധി പ്രസ്താവിച്ചത്.

ഇത് പ്രകാരം യൂറോപ്യന്‍ പൗരത്വമുള്ളവരുടെ, യൂറോപ്യന്‍ റസിഡന്‍ഷ്യല്‍ അവകാശമുള്ള നോണ്‍ ഇ യു ക്കാരായ കുടുംബാംഗങ്ങള്‍ക്ക് ബ്രിട്ടണ്‍ വിസ നിഷേധിക്കുന്നത് യൂറോപ്യന്‍ സഞ്ചാര സ്വാതന്ത്ര്യ നിയമത്തിന്റെ ലംഘനമാവുമെന്ന് കോടതി നിരീക്ഷിച്ചു.

ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നതിനായി ഹെലന പാട്രീഷ്യ മക്കാര്‍ത്തിയുടെ കേസ് വീണ്ടും ബ്രിട്ടിഷ് ഹൈക്കോടതിയ്ക്ക് അയച്ചിരിക്കുകയാണ്.യൂറോപ്യന്‍ കോടതിയുടെ തീരുമാനത്തില്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ വക്താവ് അതൃപ്തി പ്രകടിപ്പിച്ചു.കേസ് ഹൈക്കോടതിയ്ക്ക് അയച്ചിരിക്കുന്നതിനാല്‍ ഇതേ കുറിച്ച് കൂടുതല്‍ അഭിപ്രായം പറയാനില്ലെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് മുന്‍കൂര്‍ വിസ ഇല്ലാതെ യൂറോപ്പില്‍ യാത്ര ചെയ്യാനുംഇ യു സുപ്രീം കോടതിയുടെ ഈ വിധി കാരണമായേക്കും. 

Scroll To Top