Thursday December 08, 2016
Latest Updates

ബ്രിട്ടനെതിരെ യൂറോപ്പിന്റെ ഐക്യം:സിംഗിള്‍ മാര്‍ക്കറ്റ് ലഭ്യമാകണമെങ്കില്‍ ബ്രിട്ടന്‍ ഫ്രീ മൂവ്‌മെന്റ് അനുസരിക്കണമെന്ന് മുന്നറിയിപ്പ്

ബ്രിട്ടനെതിരെ യൂറോപ്പിന്റെ ഐക്യം:സിംഗിള്‍ മാര്‍ക്കറ്റ് ലഭ്യമാകണമെങ്കില്‍ ബ്രിട്ടന്‍ ഫ്രീ മൂവ്‌മെന്റ് അനുസരിക്കണമെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍:യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഔദ്യോഗകമായി പുറത്തുപോയതിനു ശേഷം സിംഗിള്‍ മാര്‍ക്കറ്റില്‍ വിപണനം സാധ്യമാകമമെങ്കില്‍ യൂറോപ്യന്‍ യൂണിയന്റെ വ്യവസ്ഥകള്‍ അംഗീകരിക്കേണ്ടിവരുമെന്ന് ബ്രിട്ടനോട് ഇയു നേതാക്കള്‍. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച കൂടിയ 27 അംഗ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം. ബ്രിട്ടന്‍ പോയതോടെയാണ് 28 അംഗങ്ങള്‍ 27 ആയി ചുരുങ്ങിയത്.

ഇപ്പോഴുള്ളതു പോലെ യുകെയില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് ഫ്രീ മൂവ്‌മെന്റിന് അവകാശം നല്‍കിയാല്‍ മാത്രമേ ഇയു മാര്‍ക്കറ്റ് ബ്രിട്ടന് തുറന്നു നല്‍കൂ എന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്. ഫ്രീ മൂവ്‌മെന്റ് അടക്കമുള്ള നാല് ഫ്രീഡംസ് അംഗീകരിക്കുന്ന മുറയ്‌ക്കേ വിപണി സംബന്ധിച്ച് അയവുണ്ടാകൂവെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ടസ്‌ക് വ്യക്തമാക്കി. ഇതേ കാര്യം ഐറിഷ് പ്രധാനമന്ത്രി എന്‍ഡ കെന്നിയും പിന്തുണച്ചു.Cartoon-by-David-Simonds.-009

സിംഗിള്‍ മാര്‍ക്കറ്റ് സംവിധാനം ഉണ്ടായില്ലെങ്കില്‍ നിലവിലുള്ള ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് ഓരോ രാജ്യത്തും പ്രത്യേക അനുമതിയും,അതാതിടങ്ങളിലെ ടാക്‌സും നല്‍കേണ്ടി വരും.ഫലത്തില്‍ ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ക്ക് വില കയറും.അയര്‍ലണ്ട് പോലെയുള്ള രാജ്യങ്ങള്‍ക്ക് സ്വന്തം ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ബ്രെക്‌സിറ്റ് കാരണമാകുമെന്ന് ഫിയാനാ ഫാള്‍ അഭിപ്രായപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്.

Scroll To Top