Monday December 05, 2016
Latest Updates

വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ സ്ഥിരമായ തിരിച്ചറിയല്‍ നമ്പര്‍ നല്‍കും;പദ്ധതി ഈ വര്‍ഷം മുതല്‍ നടപ്പാക്കും 

വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ സ്ഥിരമായ തിരിച്ചറിയല്‍ നമ്പര്‍ നല്‍കും;പദ്ധതി ഈ വര്‍ഷം മുതല്‍ നടപ്പാക്കും 

ഡബ്ലിന്‍:സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി വിമാനയാത്ര ചെയ്യുന്നവരില്‍ നിന്നും കൂടുതല്‍ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാന്‍ പുതിയ നീക്കം. .യൂറോപ്യന്‍ യൂണിയന്റെ പുതിയ പദ്ധതിയനുസരിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഓരോരുത്തരുടെയും സമ്പൂര്‍ണ്ണ വ്യക്തിഗത വിവരങ്ങള്‍ ഇനി മുതല്‍ വിമാനയാത്ര നടത്തണമെങ്കില്‍ നല്‍കണമെന്ന്അനുശാസിക്കുന്ന ബില്‍ ഈ മാസം അവസാനം യൂറോപ്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

ഇതനുസരിച്ച് ഓരോ വിമാന യാത്രികനും ഓരോ ഇപ്പോള്‍ നല്‍കുന്നതില്‍ കൂടുതല്‍ വ്യക്തിഗത വിവരങ്ങള്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കേണ്ടി വരും.യൂറോപ്യന്‍ യൂണിയന്‍ തലത്തില്‍ പി എന്‍ ആര്‍ ഡാറ്റ (പേഴ്‌സണല്‍ നെയിം റിക്കോര്‍ഡ് )രൂപികരിക്കാനുള്ള പദ്ധതിയാണ് രൂപപ്പെടുന്നത്.യൂറോപ്പില്‍ എവിടെയും എപ്പോള്‍ വേണമെങ്കിലും യാത്ര ചെയ്താല്‍ ഉപയോഗിക്കാവുന്ന തരത്തില്‍ സ്ഥിര സ്വഭാവമുള്ള ഒരു നമ്പര്‍ ആയിരിക്കും ഇത്.

യാത്രികനെ സംബന്ധിച്ച് ഭാവിയില്‍ ഉണ്ടായേക്കാവുന്ന എല്ലാ അന്വേഷണങ്ങള്‍ക്കും ഉപകരിക്കാവുന്ന ഒരു രേഖയാവും പെര്‍മനന്റ് പി എന്‍ ആര്‍.ഒരാള്‍ എത്ര തവണ യാത്ര ചെയ്താലും അയാളെ സംബന്ധിക്കുന്ന ഡാറ്റ യൂറോപ്യന്‍ യൂണിയന്‍ തലത്തില്‍ സൂക്ഷിക്കപ്പെടും.എപ്പോഴാണ് യാത്ര ചെയ്തത്,ആരൊക്കെ ഇയാള്‍ക്കൊപ്പം യാത്ര ചെയ്തു,ടിക്കറ്റിന്റെ വില ആരാണ് നല്കിയത്,തുടങ്ങിയ വിവരങ്ങളൊക്കെ എത്രകാലം കഴിഞ്ഞാലും പെര്‍മനന്റ് പി എന്‍ ആര്‍. വഴി കണ്ടെത്താന്‍ സാധിക്കും.

ഇപ്പോള്‍ ചില രാജ്യങ്ങളും എയര്‍ ലൈന്‍സുകളും പി എന്‍ ആര്‍ നമ്പരുകള്‍ ഉപയോഗിക്കുന്നുണ്ട് എങ്കിലും വ്യാപകവും ,നിര്‍ബന്ധവുമായ തരത്തില്‍ പി എന്‍ ആര്‍ ഉപയോഗിക്കണമെന്നാണ് പുതിയ നിയമത്തിലെ നിര്‍ദേശം.

2013 ല്‍ ഇതേ ഉദ്ദേശ്യങ്ങള്‍ ലക്ഷ്യമിട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് ബില്‍ അവതരിപ്പിച്ചിരുന്നെങ്കിലും ഭൂരിപക്ഷ അംഗീകാരം ലഭിച്ചിരുന്നില്ല,വ്യക്തി ഗത 
വിവരങ്ങള്‍ അനിയന്ത്രിതമായി ശേഖരിക്കുന്നു എന്നതായിരുന്നു ബില്ലിനെതിരെ അന്ന് ഉയര്‍ന്ന ആക്ഷേപം.

എന്നാല്‍ പാരീസിലെ ചാര്‍ളി എബ്ദൊ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന യൂറോപ്പ്യന്‍ രാജ്യങ്ങളുടെ സംയുക്ത യോഗത്തില്‍ പി എന്‍ ആര്‍ ഡാറ്റ അടിയന്തരമായി രൂപീകരിക്കാനുള്ള നിര്‍ദേശം ഉണ്ടാവുകയായിരുന്നു.രണ്ടു മാസത്തിനുള്ളില്‍ നിയമ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഈ വര്‍ഷം മുതല്‍ തന്നെ യാത്രികര്‍ക്ക് പെര്‍മനന്റ് പി എന്‍ ആര്‍ നമ്പര്‍ നല്‍കി തുടങ്ങണം എന്നാണ് യൂറോപ്പ്യന്‍ യൂണിയന്റെ പദ്ധതി ലക്ഷ്യമിടുന്നത്.

Scroll To Top