Friday December 09, 2016
Latest Updates

വിദേശയാത്ര നടത്തുന്നവര്‍ക്ക് ലാഭം; യൂറോപ്യന്‍ യൂണിയന്‍ റോമിങ് നിരക്ക് കുറച്ചു

വിദേശയാത്ര നടത്തുന്നവര്‍ക്ക് ലാഭം; യൂറോപ്യന്‍ യൂണിയന്‍ റോമിങ് നിരക്ക് കുറച്ചു

ഡബ്ലിന്‍:യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ മൊബൈല്‍ ഫോണ്‍ റോമിങ് നിരക്ക് കുറച്ചു. യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന അയര്‍ലണ്ടുകാര്‍ക്ക് റോമിങ് നിരക്കില്‍ ഇതോടെ വലിയ കുറവുണ്ടാകും. അടുത്ത വര്‍ഷം ജൂണ്‍ മാസത്തോടെ എല്ലാ റോമിങ് ചാര്‍ജ്ജുകളും ഇല്ലാതാക്കുക എന്നതിന്റെ ആദ്യപടിയായാണ് ഇപ്പോള്‍ നിരക്കില്‍ കുറവു വരുത്തിയിരിക്കുന്നത്.

ഡാറ്റ ഉപയോഗിക്കുന്നവര്‍ക്കാണ് ഇപ്പോഴത്തെ നിരക്ക് കുറവ് വലിയ ആശ്വാസം പകരുക. ഇമെയില്‍, ഫോട്ടോകള്‍, സോഷ്യല്‍ മീഡിയ ഉപയോഗം എന്നിവയ്‌ക്കെല്ലാം 75 ശതമാനത്തോളം നിരക്ക് റോമിങ്ങില്‍ കുറച്ചിട്ടുണ്ട്. അങ്ങോട്ട് വിളിക്കുന്ന കോളുകള്‍ക്കും റോമിങ്ങിന്റെ 75% കുറവ് വരുത്തിയിട്ടുണ്ട്. എസ്.എം.എസ് നിരക്കുകള്‍ക്ക് 66% ആണ് കുറവ് വരുത്തിയിരിക്കുന്നത്.

ഇനി മുതല്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ ഒരു മിനിറ്റ് കോളിന് റോമിങ്ങിന്റെ ഭാഗമായി 0.05 യൂറോ മാത്രം അധികം നല്‍കിയാല്‍ മതിയാകും. എസ്.എം.എസിന് അധികമായി 0.02 യൂറോയും, ഒരു എം ബി ഡാറ്റയ്ക്ക് 0.05 യൂറോയും മാത്രമാണ് അധികമായി നല്‍കേണ്ടിവരിക.

2017 ജൂണ്‍ 15നോടെ യൂറോപ്യന്‍ യൂണിയനിലെങ്ങും റോമിങ് ചാര്‍ജ്ജ് നിര്‍ത്തലാക്കും. ഇതോടെ യൂറോപ്പില്‍ എള്‌ലായിടത്തും മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ ഒരേ ചാര്‍ജ്ജ് നല്‍കിയാല്‍ മതിയാകും.

Scroll To Top