Saturday December 10, 2016
Latest Updates

റോമിംഗ്  ചാര്‍ജുകള്‍ കുറയ്ക്കാനുള്ള പദ്ധതി യൂറോപ്യന്‍ യൂണിയന്‍ മാറ്റിവെച്ചു

റോമിംഗ്  ചാര്‍ജുകള്‍ കുറയ്ക്കാനുള്ള പദ്ധതി യൂറോപ്യന്‍ യൂണിയന്‍ മാറ്റിവെച്ചു

ഡബ്ലിന്‍:റോമിംഗ്  ചാര്‍ജുകള്‍ ഇക്കൊല്ലം ഇല്ലാതാകുമെന്ന പ്രതീക്ഷ അസ്തമിച്ചു. 2018 വരെ റോമിംഗ് ചാര്‍ജസ് നിലനിര്‍ത്താന്‍ യൂറോപ്യന്‍ യൂണിയന്‍ മിനിസ്റ്റേഴ്‌സ് തീരുമാനിച്ചതോടെയാണ് റോമിംഗ് ചാര്‍ജ് കുറയുമെന്ന സാധാരണക്കാരന്റെ പ്രതീക്ഷ ഇല്ലാതായത്. ഇയു മിനിസ്റ്റേഴ്‌സിന്റെ ഈ തീരുമാനം ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. 

റോമിംഗ് ചാര്‍ജുകള്‍ കുറയ്‌ക്കേണ്ടെന്ന തീരുമാനം ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണുണ്ടാക്കിയിരിക്കുന്നതെന്ന് കണ്‍സ്യൂമര്‍ അസോസിയേഷന്‍ ഓഫ് അയര്‍ലണ്ട് വക്താവ് ഡെര്‍മോട് ജിവല്‍ പറഞ്ഞു. 

യൂറോപ്യന്‍ പാര്‍ലമെന്റും കമ്മീഷനും 2015ഓടെ റോമിംഗ് ചാര്‍ജ് ഒഴിവാക്കുമെന്ന് വാക്ക് പറഞ്ഞിരുന്നതാണ്. അവസാന നിമിഷം ഇത് വേണ്ടെന്ന് വെയ്ക്കുന്നത് നിരാശയുണ്ടാക്കുന്നതാണ്. കമ്പനികളുടെ ലോബിയിംഗ് തന്ത്രങ്ങള്‍ ഫലം കണ്ടു എന്ന് വേണം മനസ്സിലാക്കാനെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം നിലവിലെ റോമിംഗ് ചാര്‍ജിന് പകരമായി അടിസ്ഥാനപരമായി ഒരു തുക ഈടാക്കും. കോളുകള്‍ സ്വീകരിക്കുന്നതിനും ചെയ്യുന്നതിനും അധിക തുക നല്‍കേണ്ടി വരില്ല. 2018ല്‍ യൂറോപ്യന്‍ കമ്മീഷന്‍ ഇക്കാര്യങ്ങള്‍ വീണ്ടും പരിശോധിക്കും, കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു

Scroll To Top