Friday December 02, 2016
Latest Updates

അയര്‍ലണ്ടുകാരി ഇ യൂ പ്രസിഡണ്ട് ആയേക്കും

അയര്‍ലണ്ടുകാരി ഇ യൂ പ്രസിഡണ്ട് ആയേക്കും

ഡബ്ലിന്‍: ഗോള്‍വേ-സ്ലൈഗോ-കില്‍ഡയര്‍-ഡോനഗേല്‍ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മിഡ് ലാന്‍ഡ് നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഫിനഗേലിന്റെ ഐറിഷ് എ.ഇ.പിയായ മെയ്‌റെഡ് മക്ഗിന്നസ് 751 അംഗ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പ്രസിഡന്റാകാന്‍ സാധ്യത. ജനുവരിയില്‍ വിരമിക്കുന്ന ഇ.യു പ്രസിഡന്റ് മാര്‍ട്ടിന്‍ ഷൂള്‍സിന്റെ ഒഴിവിലേയ്ക്ക് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേര് മക്ഗിന്നസിന്റേതാണ്. നിലവില്‍ ഇ.യു പാര്‍ലമെന്റിലെ 14 വൈസ് പ്രസിഡന്റമാരില്‍ ഒരാളാണ് ഇവര്‍. ചരിത്രത്തില്‍ ആദ്യമായി രണ്ടാം തവണയും ഇ.യു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷൂള്‍സിന് വിരമിക്കാന്‍ ഇനിയും മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും പുതിയ ആള്‍ക്കായുള്ള തിരച്ചിലില്‍ മക്ഗിന്നസിന് നറുക്ക് വീണേക്കാം എന്നാണ് കരുതപ്പെടുന്നത്.

അതേസമയം ജനുവരിക്ക് ശേഷം മൂന്നാം തവണയും ഷൂള്‍സ് തെരഞ്ഞെടുക്കപ്പെട്ടേക്കാം എന്നു കരുതുന്നവരുമുണ്ട്. ഇത് നടന്നില്ലെങ്കിലാണ് മക്ഗിന്നസ് ഈ സ്ഥാനത്തെത്തുക. മക്ഗിന്നസിനു പുറമെ ഫ്രഞ്ച്, ഇറ്റാലിയന്‍ സ്ലൊവേനിയന്‍ എം.പിമാരും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്. പക്ഷേ 2014ല്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നടന്ന വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ രണ്ടാമത്തെ വ്യക്തിയായത് മക്ഗിന്നസിന്റെ സാധ്യത കൂട്ടുന്നുണ്ട്.

ഇതിനു മുമ്പ് ഇ.യു പ്രസിഡന്റായ ഏക ഐറിഷ് വ്യക്തി പാറ്റ് കോക്‌സ് ആണ്. 2002 മുതല്‍ 2004 വരെ അദ്ദേഹം ഈ സ്ഥാനത്തിരുന്നു.

 

Scroll To Top