Tuesday December 06, 2016
Latest Updates

യൂറോപ്പിന് ഏകീകൃത പിപിഎസ് നമ്പര്‍ നടപ്പാക്കും,ഇനി യൂറോ ടാക്‌സും കൊടുക്കേണ്ടി വരുമോ ?

യൂറോപ്പിന് ഏകീകൃത പിപിഎസ് നമ്പര്‍ നടപ്പാക്കും,ഇനി യൂറോ ടാക്‌സും കൊടുക്കേണ്ടി വരുമോ ?

ഡബ്ലിന്‍ :യൂറോപ്പില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ഏകീകൃത പിപിഎസ് നമ്പര്‍ നടപ്പാക്കാനുള്ള പദ്ധതിക്ക് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ധനകാര്യ ഉപസമിതിയുടെ അംഗീകാരം. യുറോപ്യന്‍ ടാക്‌സ് പേയര്‍ ഐഡന്റിഫിക്കേഷന്‍ നമ്പറായാണ് ഇത് കണക്കാക്കുക.ഈ പദ്ധതി നടപ്പിലാക്കുന്നതോടെ നികുതി വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നത് കൂടുതല്‍ കാര്യക്ഷമമാക്കുമെന്നാണ് പദ്ധതിയെ അനുകൂലിക്കുന്നവരുടെ വാദം.

ഏകീകൃത പിപിഎസ് നമ്പര്‍ നടപ്പാക്കുന്നതിനുള്ള നിയമനിര്‍മ്മാണം നടത്താന്‍ യൂറോപ്യന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം നിയമനിര്‍മ്മാണം നടത്തുന്നതിന് മുമ്പ് ഇവയെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തേണ്ടതാണ് എന്നാണ് പക്ഷെ അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങളുടെ നിലപാട്.

യൂറോപ്പ് തലത്തില്‍ ടാക്‌സ് ഏര്‍പ്പെടുത്തുവാനുള്ള നീക്കങ്ങളും സജീവമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.വ്യക്തിഗത ടാക്‌സുകളായി ഇവ രൂപപ്പെടാന്‍ സാധ്യതയില്ലെങ്കിലും ഇ യൂ പൌരന്മാര്‍ വിദേശങ്ങളില്‍ നിക്ഷേപം നടത്തുമ്പോഴും,വിദേശാര്‍ജ്ജിത വരുമാനങ്ങളും ടാക്‌സിന് വിധേയമാകാനുള്ള സാധ്യത പദ്ധതി രൂപരേഖയിലുണ്ടെന്ന് സൂചനകളുണ്ട്.
അതേ സമയം കോര്‍പ്പറേറ്റ് ടാക്‌സുകള്‍ക്ക് പരിധി ഏര്‍പ്പെടുത്താനും,ഇത് സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറാനുമുളള നീക്കങ്ങളെ അയര്‍ലണ്ട് പോലെയുള്ള രാജ്യങ്ങള്‍ എതിര്‍ക്കുമെന്നുറപ്പാണ്.ഐറിഷ് ധനമന്ത്രിയായ മൈക്കേല്‍ നൂനന്‍ യൂറോ ടാക്‌സ് ഏര്‍പ്പെടുത്തുന്നതായുള്ള വാര്‍ത്തകളില്‍ ആശങ്ക പ്രകടിപ്പിച്ചു രംഗത്തെത്തി കഴിഞ്ഞു

Scroll To Top