Wednesday December 07, 2016
Latest Updates

യൂറോപ്പില്‍ 2017 മുതല്‍ ഫോണ്‍ ചാര്‍ജ് കുത്തനെ കുറയും 

യൂറോപ്പില്‍ 2017 മുതല്‍ ഫോണ്‍ ചാര്‍ജ് കുത്തനെ കുറയും 

ഡബ്ലിന്‍:യൂറോപ്യന്‍ യൂണിയനില്‍ എല്ലായിടത്തും റോമിംഗ് ചാര്‍ജ്ജുകള്‍ ഇല്ലാതാകും.പക്ഷേ ഈ ഗുണം ലഭിക്കാന്‍ 2017 പകുതി വരെ ഇനിയും കാത്തിരിക്കണമെന്നു മാത്രം. 

2017 ജൂണ്‍ 15 മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ എവിടെ സഞ്ചരിച്ചാലും നിങ്ങള്‍ക്ക് റോമിംഗ് ഇല്ലാതെ സൗജന്യനിരക്കില്‍ ഫോണ്‍ വിളിക്കാം, മെസ്സേജ് അയക്കാം, ഇന്റര്‍നെറ്റ് ഉപയോഗിക്കാം, നിങ്ങളുടെ രാജ്യത്ത് ചിലവാകുന്ന പണം മാത്രമേ നല്‍കിയാല്‍ മതി. ഇതിന് മുമ്പായി അടുത്ത ഏപ്രില്‍ മുതല്‍ റോമിംഗ് ചാര്‍ജ്ജുകള്‍ കുറഞ്ഞ് തുടങ്ങും. ഫോണ്‍ വിളികള്‍ക്ക് മിനിറ്റിന് 0.05 യൂറോ, ഫോ്ണില്‍ നിന്ന് അയക്കുന്ന എസ് എം എസി ന് ഓരോന്നിനും 0.02 യൂറോ, ഡാറ്റാ ഓരോ എം ബിക്കും 0.05 യൂറോ എന്നിങ്ങനെയാവും റോമിംഗ് ചാര്‍ജുകള്‍ കുറയുന്നത്.

റോമിംഗ് സൗജന്യമായി നല്‍കുന്നത് സംബന്ധിച്ച നിയമത്തിന് യൂറോപ്യന്‍ പാര്‍ലിമെന്റ് ഔദ്യോഗിക അംഗീകാരം നല്‍കുന്നതു വരെയാണ് ഇനി കാത്തിരിപ്പ്. 

Scroll To Top