Wednesday December 07, 2016
Latest Updates

പാസ്‌പോര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് യൂറോപ്പില്‍ എങ്ങും യാത്ര ചെയ്യാവുന്ന പദ്ധതി നവംബറില്‍ ആരംഭിക്കും 

പാസ്‌പോര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് യൂറോപ്പില്‍ എങ്ങും യാത്ര ചെയ്യാവുന്ന പദ്ധതി നവംബറില്‍ ആരംഭിക്കും 

ഡബ്ലിന്‍:ഡിസൈന്‍ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് വൈകിയ യൂറോപ്യന്‍ പാസ്സ്‌പോര്‍ട്ട് കാര്‍ഡ് ഒടുവില്‍ നിലവില്‍ വരുന്നു. അടുത്ത മാസത്തോടെ കാര്‍ഡിന്റെ വിതരണം ആരംഭിക്കും.ഐറിഷ് പൗരത്വം ഉള്ളവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്യുന്നതിന് പ്രത്യേക പാസ്‌പോര്‍ട്ട് കാര്‍ഡ് ഏര്‍പ്പെടുത്തി കൊണ്ടുള്ള പ്രഖ്യാപനം ജനുവരി മാസത്തിലാണ് ഉണ്ടായത്..35 യൂറോ വിലയീടാക്കുന്ന ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സ്വിസ്സര്‍ലാന്‍ഡ് ഒഴികെയുള്ള,യൂറോപ്യന്‍ എക്കണോമിക് ഏരിയായിലും എല്ലാ യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും യാത്രചെയ്യാം.

യഥാര്‍ത്ഥ പാസ്സ്‌പോര്‍ട്ട് കൈവശം വെക്കേണ്ട കാര്യമില്ല. ജൂലൈ അവസാനത്തോടെ കാര്‍ഡുകള്‍ വിതരണം ചെയ്യേണ്ടതായിരുന്നു. കാര്‍ഡ് ദീര്‍ഘ കാലം കേടാകാതെയിരിക്കുന്നതിന് അവയുടെ പോളി കാര്‍ബണേറ്റ് ഘടന മാറ്റണം എ്ന്ന ഡിപ്പാര്‍ട്ട്‌മെന്റിന്റെ അഭിപ്രായത്തെത്തുടര്‍ന്നാണ് കാര്‍ഡ് വൈകിയത്.:

ക്രഡിറ്റ് കാര്‍ഡിന്റെ രൂപ സാദൃശ്യമുള്ള പുതിയ പാസ്‌പോര്‍ട്ടിന്റെ കാലാവധി അഞ്ച് വര്‍ഷമാണ്.

പുതിയ യൂറോപ്പ്യന്‍ പാസ്‌പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായും ഉപയോഗിക്കാനാവും വിധമാണ് രൂപകല്പ്പന ചെയ്തിരിക്കുന്നതെന്ന് വിദേശകാര്യമന്ത്രി ചാള്‍സ് ഫ്‌ലാഗനന്‍ വ്യക്തമാക്കി.യൂറോപ്യന്‍ യാത്രാ പാസ്‌പോര്‍ട്ടിനായി പുതിയതായി ഏര്‍പ്പെടുത്തിയ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ വഴി ഓണ്‍ ലൈനിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Scroll To Top