Saturday December 03, 2016
Latest Updates

ടാക്സിനു പകരം മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ നിന്നും അയര്‍ലണ്ട് ഷെയറുകള്‍ സ്വീകരിക്കണം

ടാക്സിനു പകരം മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ നിന്നും അയര്‍ലണ്ട് ഷെയറുകള്‍ സ്വീകരിക്കണം

ഡബ്ലിന്‍:ടാക്സിനു പകരം മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ നിന്നും അയര്‍ലണ്ട് ഷെയറുകള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധന്‍ ഡേവിഡ് മക് വില്ല്യംസ്. അത് നാളത്തെ തലമുറയെ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആപ്പിള്‍ വിഷയത്തില്‍ അയര്‍ലണ്ടും ഇയുവും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മക് വില്ല്യംസ്.

2012ല്‍ മാത്രം യു.എസ് മള്‍ട്ടിനാഷണല്‍ കമ്പനികള്‍ 100 ബില്ല്യണ്‍ യൂറോ അയര്‍ലണ്ടില്‍ ലാഭമുണ്ടാക്കിയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. 12.5% കോര്‍പ്പറേഷന്‍ ടാക്സ് വഴി 12.5 ബില്ല്യണ്‍ യൂറോയാണ് അയര്‍ലണ്ടിന് ഈ വകയില്‍ കിട്ടേണ്ടത്. എന്നാല്‍ കിട്ടിയത് 4 ബില്ല്യണ്‍ യൂറോ മാത്രമാണെന്നും മക് വില്ല്യംസ് പറഞ്ഞു. എങ്കില്‍പ്പിന്നെ ബാക്കി ടാക്സ് ഷെയര്‍ ആയി വാങ്ങുന്നതല്ലേ നല്ലത് എന്ന് അദ്ദേഹം ചോദിച്ചു. ഷെയറുകള്‍ സ്ഥിരമായ വരുമാനം നല്‍കുന്നവയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മള്‍ട്ടിനാഷണല്‍ കമ്പനികളുടെ കണ്ണഞ്ചിപ്പിക്കുന്ന ധനം ടാക്സ് അടയ്ക്കുന്നതില്‍ നിന്നും അവയെ പിന്തിരിപ്പിക്കാന്‍ കാരണമാകരുത്. കമ്പനികള്‍ക്ക് ടാക്സ് അടയ്ക്കാനോ ഷെയര്‍ നല്‍കാനോ ഉദ്ദേശ്യമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top