Tuesday December 06, 2016
Latest Updates

കുടിയേറ്റപ്രശ്‌നം:യൂറോപ്പിനെ അയര്‍ലണ്ട് നയിക്കണമെന്ന് മന്ത്രി അലന്‍കെല്ലി

കുടിയേറ്റപ്രശ്‌നം:യൂറോപ്പിനെ അയര്‍ലണ്ട് നയിക്കണമെന്ന് മന്ത്രി അലന്‍കെല്ലി

ഡബ്ലിന്‍:കരുണയുള്ളവരുടെ മനസ്സില്‍ ഞെട്ടലുണ്ടാക്കിയ കുടിയേറ്റക്കാരനായ മൂന്ന് വയസുകാരന്റെ ദാരുണചിത്രം തന്റെ ഉറക്കം കെടുത്തിയെന്ന് കാബിനറ്റ് മന്ത്രി അലന്‍ കെല്ലി.
അഭായര്‍ത്ഥികളായവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ലോകത്തെ അയര്‍ലണ്ട് നയിക്കണമെന്നും അവര്‍ക്കാവശ്യമായ പുനരധിവാസം പരിഗണിക്കണമെന്നും അല്ലന്‍ കെല്ലി പറഞ്ഞു.അയര്‍ലണ്ട് കുടിയേറ്റക്കാര്‍ക്ക് വേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങളുടെ ചരിത്രം ലീഡര്‍ഷിപ്പിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഒരു നിശ്ചിത എണ്ണം അഭായര്‍ത്ഥികള്‍ക്ക് അയര്‍ലണ്ടില്‍ താമസം ഒരുക്കാന്‍ കഴിയുമോയെന്ന് കാബിനറ്റില്‍ തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ അയര്‍ലണ്ടാണ് ഇപ്പോള്‍ അഭായര്‍ത്ഥികള്‍ക്ക് മുന്നിട്ടിറങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.

Scroll To Top