Saturday December 10, 2016
Latest Updates

അഭയാര്‍ഥികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ പുനരാരംഭിക്കും 

അഭയാര്‍ഥികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ പുനരാരംഭിക്കും 

ബ്രസല്‍സ്: മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ വര്‍ദ്ധിച്ചു വരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ അഭയാര്‍ഥികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയിടുന്നു. കഴിഞ്ഞ ദിവസം ലിബിയയില്‍ നിന്നും ഇറ്റലിയിലേക്ക് അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 900 ആളുകള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നടപടി.

അപകടത്തോടെ ഈ വര്‍ഷം മാത്രം മെഡിറ്ററേനിയന്‍ കടലില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 1800 ആയി ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 100 ആയിരുന്ന സ്ഥാനത്താണിത്. സംഭവത്തെ തുടര്‍ന്ന് യൂറോപ്യന്‍ യുണിയന്‍ അടിയന്തിര യോഗം ചേരണമെന്ന് ഇറ്റലി ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ നിസ്സഹകരണത്തെ തുടര്‍ന്നാണ് മേഖലയില്‍ നേരത്തേ ഇറ്റലി നടത്തിവന്നിരുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരുന്നത്. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ആളുകളെ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നാരോപിച്ച് മറ്റു രാജ്യങ്ങള്‍ പ്രവര്‍ത്തനത്തിനാവശ്യമായ തുക നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു.

പുതിയ സാഹചര്യത്തില്‍ ധനസഹായം ഇരട്ടിയാക്കാന്‍ തീരുമാനിച്ചതായി യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു. യൂറോപ്യന്‍ തീരങ്ങള്‍ കൂടാതെ രക്ഷാപ്രവര്‍ത്തനം ആഫ്രിക്കന്‍ തീരങ്ങളില്‍ കൂടി വ്യാപിപ്പിക്കുമെന്നും, ആളുകള്‍ കടലില്‍ മരിക്കുന്നത് തടയുന്നതിനാണ് പ്രഥമ പരിഗണനയെന്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു.

Scroll To Top