Tuesday December 06, 2016
Latest Updates

ഐറിഷ് പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന യുകെ പൗരന്മാരുടെ എണ്ണം ഇനിയും കൂടും,യൂറോപ്പുമായി ബന്ധം തുടരാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തിലും വര്‍ദ്ധനവ്

ഐറിഷ് പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന യുകെ പൗരന്മാരുടെ എണ്ണം  ഇനിയും കൂടും,യൂറോപ്പുമായി ബന്ധം തുടരാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തിലും വര്‍ദ്ധനവ്

ഡബ്ലിന്‍:ബ്രെക്സിറ്റ് സംഭവിക്കുന്നതോടെ ഐറിഷ് പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന യുകെ പൗരന്മാരുടെ എണ്ണം ഈ വര്‍ഷം 50 ശതമാനത്തോളം കൂടുമെന്ന് ബ്രിട്ടനിലെ ഐറിഷ് അംബാസഡറായ ഡാന്‍ മുല്‍ഹാള്‍. 2015 തുടക്കത്തില്‍ 10ശതമാനത്തോളം വര്‍ദ്ധനവ് അപേക്ഷകരുടെ എണ്ണത്തില്‍ ഉണ്ടായിരുന്നുവെന്നും, എന്നാല്‍ ബ്രെക്സിറ്റ് റഫറണ്ടത്തിനു ശേഷം ഇത് 70-80% ആയി ഉയര്‍ന്നുവെന്നും മുല്‍ഹാള്‍ കൂട്ടിച്ചേര്‍ത്തു. വിദേശകാര്യവകുപ്പിന്റെ കണക്കനുസരിച്ച് 2016 സെപ്റ്റംബര്‍ വരെ 7,518 അപ്ലിക്കേഷനുകളാണ് യുകെയില്‍ നിന്നും ലഭിച്ചത്. 2015ല്‍ ഇതേ സമയത്ത് ലഭിച്ച അപ്ലിക്കേഷനുകള്‍ 3,431 മാത്രമായിരുന്നു.യൂറോപ്പുമായുള്ള ബന്ധം നിലനിര്‍ത്താനാണ് കൂടുതല്‍ ബ്രിട്ടീഷുകാരും ആഗ്രഹിക്കുന്നതെന്ന് മൂല്‍ഹാള്‍ പറഞ്ഞു.

ബ്രെക്സിറ്റ് യുകെയും അയര്‍ലണ്ടുമായുള്ള വാണിജ്യബന്ധങ്ങളില്‍ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നു പറഞ്ഞ മുല്‍ഹാള്‍, ബ്രിട്ടന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്നും പുറത്ത് പോകില്ലെന്നാണ് കരുതുന്നതെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്നും മാറി നില്‍ക്കാനാണ് ബ്രിട്ടന്‍ തീരുമാനിക്കുന്നതെങ്കില്‍ പുതിയ രീതിയിലുള്ള വാണിജ്യബന്ധങ്ങള്‍ സൃഷ്ടിക്കേണ്ടതായി വരും. നിലവിലെ സ്ഥിതി വച്ച് രണ്ടു വര്‍ഷത്തോളമെടുത്താല്‍ മാത്രമാണ് ഔദ്യോഗികമായി ബ്രിട്ടന്‍ ഇയുവിന് പുറത്തെത്തുക.

Scroll To Top