Saturday December 03, 2016
Latest Updates

യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാറിന് മോഡിയുടെ പടപ്പുറപ്പാട്:നേട്ടം ഇന്ത്യയ്‌ക്കോ യൂറോപ്പിനോ ?

യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാറിന് മോഡിയുടെ പടപ്പുറപ്പാട്:നേട്ടം ഇന്ത്യയ്‌ക്കോ യൂറോപ്പിനോ ?

ഡബ്ലിന്‍:യൂറോപ്പും ഇന്ത്യയുമായുള്ള സ്വതന്ത്രവ്യാപാരക്കരാര്‍ നടപ്പിലാക്കുന്നതിന് തയ്യാറെടുത്ത് യൂറോപ്യന്‍ യൂണിയന്‍ സന്ദര്‍ശിക്കാനുള്ള തീരുമാനവുമായി നരേന്ദ്രമോഡി .സ്വതന്ത്ര വ്യാപാരക്കരാര്‍ സംബന്ധിച്ച യൂറോപ്യന്‍ നേതാക്കളുടെ നീക്കങ്ങളെ പലവട്ടം തടഞ്ഞു നിര്‍ത്തിയ മോഡി സര്‍ക്കാര്‍ അവസാനം ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.അമേരികയിലെയ്ക്കുള്ള യാത്രാമധ്യേ മാര്‍ച്ച് 30ന് ബ്രസല്‍സില്‍ നടക്കുന്ന ഇന്ത്യയുറോപ്യന്‍ യൂണിയന്‍ ഉച്ചക്കോടിയില്‍ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദമോഡി സ്ഥിരീകരിച്ചു. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കുള്ള നടപടികള്‍ പൂര്‍ത്തിയായി.ഇന്ത്യ സ്വീകരിച്ച നിലപാടുകളെ യൂണിയനിലെ 28 അംഗരാജ്യങ്ങളും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി യൂറോപ്യന്‍ യൂണിയന്‍ വക്താക്കള്‍ വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയനുമായി നടത്താനിരുന്ന ചര്‍ച്ചകള്‍ ഇറ്റാലിയന്‍ നാവികരുടെ പ്രശ്‌നവുമായി ബന്ധപ്പെടുത്തിയുള്ള നിലപാടുകളുടെ ഭാഗമായി നരേന്ദ്രമോഡി മാറ്റുകയായിരുന്നു.

വിദേശകാര്യ വകുപ്പ് സെക്രട്ടറി റിത്ത തോഷ്യയുടെ നേതൃത്തിലുള്ള സംഘം ഉച്ചകോടിയില്‍ പങ്കെടുക്കും.ഉച്ചകോടിക്ക് മുമ്പെ റിത്ത യൂറോപ്യന്‍ കമ്മീഷിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തും.ഇന്ത്യയിലെയും യൂറോപ്യന്‍ യൂണിയനിലെയും വാണിജ്യ മന്ത്രിതല ചര്‍ച്ചയും മോഡിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കും.സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ച പുനരാരംഭിക്കുമ്പോള്‍ ഇരു വിഭാഗങ്ങളും മുമ്പുണ്ടായിരുന്ന തടസ്സങ്ങള്‍ ഇല്ലാതാക്കണമെന്ന് വിദേശ കാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒട്ടോ മൊബൈല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇടാക്കുന്ന ഉയര്‍ന്ന നികുതി കുറയ്ക്കണമെന്ന് ഇയു അടുത്തിടെ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. 60 മുതല്‍ 120 ശതമാനം വരെ ഇറക്കുമതി തീരുവ ഇടാക്കുന്ന ഇന്ത്യന്‍ നിലപാടില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അസംതൃപ്തരാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ നിലപാട് വ്യക്തമല്ല. യൂണിയന്റെ സമ്മര്‍ദത്തിന് അടിപ്പെടരുതെന്ന് ഇന്ത്യയിലെ ഓട്ടോ മൊബൈല്‍ ഉല്‍പ്പാദക സമൂഹം ആവശ്യപ്പെട്ടിരുന്നു. അത്തരം നീക്കങ്ങള്‍ പ്രധാന മന്ത്രിയുടെ മെക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ ദോഷകരമായി ബാധിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

യൂറോപ്പും ഇന്ത്യയുമായുള്ള സ്വതന്ത്രവ്യാപാരക്കരാര്‍ നടപ്പായാല്‍ നിരവധി ബഹുരാഷ്ട്രകുത്തകകള്‍ക്ക് അവരുടെ ഇന്ത്യന്‍ കമ്പോളം വിപുലീകരിക്കാനാവും.യൂറോപ്പിലെ പലരാജ്യങ്ങളും ഇന്ത്യയുമായുള്ള വ്യാപാരബന്ധങ്ങളെ ആകാംഷയോടെയാണ് നോക്കിയിരിക്കുന്നത്.എന്നാല്‍ ഇന്ത്യയ്ക്ക് എത്രത്തോളം ലാഭം പുതിയ ബാന്ധവം വഴി ഉണ്ടാകുമെന്ന് ഇടതുപക്ഷകക്ഷികള്‍ ആശങ്കയുയര്‍ത്തി കഴിഞ്ഞു.

Scroll To Top