Thursday December 08, 2016
Latest Updates

നോട്ട് പിന്‍വലിക്കല്‍:ഇന്ത്യയെ പിന്തുണച്ച് യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്:നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമാകും ഇനി ഇന്ത്യയെന്ന് ജിര്‍ക്കി കറ്റൈനന്‍

നോട്ട് പിന്‍വലിക്കല്‍:ഇന്ത്യയെ പിന്തുണച്ച് യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്:നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമാകും ഇനി ഇന്ത്യയെന്ന് ജിര്‍ക്കി കറ്റൈനന്‍

ബ്രസല്‍സ് :കളളപ്പണം തടയാനുളള ഇന്ത്യയുടെ നടപടിക്ക് യൂറോപ്യന്‍ യൂണിയന്റെ പിന്തുണ. നടപടി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ വൈസ് പ്രസിഡന്റ് ജിര്‍ക്കി കറ്റൈനന്‍ പ്രസ്താവനയില്‍ വെളിപ്പെടുത്തി. നോട്ടുകള്‍ പിന്‍വലിച്ച നടപടിയെ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്യമായി എതിര്‍ക്കുമ്പോഴാണ് യൂറോപ്യന്‍ യൂണിയന്‍ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

കളളപ്പണത്തെ ഇല്ലാതാക്കി സമ്പദ്‌വ്യവസ്ഥയില്‍ സുതാര്യത കൊണ്ടുവരുമ്പോള്‍ രാജ്യം വളരുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ വൈസ് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.നികുതി വെട്ടിപ്പുകാരില്‍ നിന്നും കളളപ്പണക്കാരില്‍ നിന്നും നേടുന്ന പണം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും.

നിക്ഷേപത്തിന് അനുയോജ്യമായ രാഷ്ട്രീയ കാലാവസ്ഥയുളള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കളളപ്പണം ഇല്ലാതാകുന്നതോടെ ഇന്ത്യ കൂടുതല്‍ ശക്തിപ്പെടും. ചരക്കുസേവന നികുതി വ്യവസ്ഥ കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്ത് നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമാകും ഇന്ത്യയെന്നും യൂറോപ്യന്‍ കമ്മീഷന്‍ വൈസ് പ്രസിഡണ്ട് പറഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങള്‍ നിയമപരമായി സമ്പാദിച്ച പണമാണ് ഇന്ത്യയില്‍ നിക്ഷേപിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യയിലും കളളപ്പണം ഇല്ലാതാകേണ്ടത് അത്യാവശ്യമാണ്. വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുന്നതിനും ഇത് സഹായകമാകും. മുപ്പതോളം രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയന്‍ പിന്തുണയുമായി എത്തുന്നത് മോഡിയുടെ നയത്തിനുള്ള അംഗീകാരമായാണ് ബി ജെ പി കാണുന്നത്.

Scroll To Top