Monday September 25, 2017
Latest Updates

പ്രമുഖ കമ്പനികളുടെ യൂറോപ്യന്‍ യൂണിയന്‍ ഹബ് ആയി ഡബ്ലിന്‍ വളരുന്നു,ബാങ്ക് ഓഫ് അമേരിക്കയും ഡബ്ലിനെ മുഖ്യ കേന്ദ്രമാക്കി,എഴുനൂറോളം പുതിയ ജീവനക്കാരെ നിയോഗിക്കും 

പ്രമുഖ കമ്പനികളുടെ യൂറോപ്യന്‍ യൂണിയന്‍ ഹബ് ആയി ഡബ്ലിന്‍ വളരുന്നു,ബാങ്ക് ഓഫ് അമേരിക്കയും ഡബ്ലിനെ മുഖ്യ കേന്ദ്രമാക്കി,എഴുനൂറോളം പുതിയ ജീവനക്കാരെ നിയോഗിക്കും 

ഡബ്ലിന്‍ :ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയന്റെ ആയി മുഖ്യ തലസ്ഥാനമായി ഡബ്ലിന്‍ മാറുകയാണോ? അത്തരം സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ അന്താരാഷ്ട്ര വാണിജ്യ സ്ഥാപനങ്ങള്‍ നല്‍കുന്നത്.

.ബാങ്ക് ഓഫ് അമേരിക്കയുള്‍പ്പടെ അവയുടെ പ്രധാന യൂറോപ്യന്‍ യൂണിയന്‍ കേന്ദ്രമായി ഉയര്‍ത്തിക്കാട്ടുന്നത് ഡബ്ലിനെയാണ്.ബ്രക്സിറ്റിനെ തുടര്‍ന്നുള്ള പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര കേന്ദ്രമായി ഡബ്ലിന്‍ വളരുകയാണെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

ബ്രക്സിറ്റിന് ശേഷം ഡബ്ലിനായിരിക്കും തങ്ങളുടെ ഇഷ്ട ലൊക്കേഷനെന്ന് ബാങ്ക് അമേരിക്കയുടെ സിഇഒ ബ്രയാന്‍ മോയ്നിഹാന്‍ പറഞ്ഞു.അയര്‍ലണ്ടിലെ എല്ലാ സബ്സിഡിയറി സ്ഥാപനങ്ങളും ലയിക്കുമെന്നും അദ്ദേഹം സൂചന നല്‍കി.തൊഴില്‍ സേനയുടെ അംഗബലത്തിലും മാറ്റങ്ങളുണ്ടാവുമെന്ന് സൂചിപ്പിച്ച അദ്ദേഹം പക്ഷേ അതെത്രമാത്രമായിരിക്കുമെന്ന് വെളിപ്പെടുത്തിയില്ല. എന്നാല്‍ 600-മുതല്‍ 700വരെ പേരെ കൂടുതലായി നിയമിക്കുമെന്നാണ് സൂചന.ജീവനക്കാര്‍ വര്‍ധിക്കുന്നതിനനുസരിച്ച് ഡബ്ലിനിലെ നിലവിലുള്ള ഓഫിസും വലിപ്പം കൂട്ടേണ്ടിവരും.

ബാങ്ക് ഓഫ് അമേരിക്കയാണ് അവരുടെ ഇയു ഹബ് ഡബ്ലിനായിരിക്കുമെന്ന് ആദ്യമായി പ്രഖ്യാപിക്കുന്നത്.ബാങ്കിന്റെ മെറില്‍ ലിന്‍ചിന്റെ സഹ സ്ഥാപനമായ മെറില്‍ ലിന്‍ച് ഇന്റര്‍ നാഷണല്‍ ബാങ്ക് (എംഎല്‍ഐബി)2013ല്‍ അയര്‍ലണ്ടില്‍ നിന്നും ആസ്ഥാനം യുകെയിലേക്ക് മാറ്റുകയായിരുന്നു.ആ സ്ഥാപനമാണ് വീണ്ടും ഡബ്ലിനിലേക്ക് തിരികെയെത്തുന്നത്.എന്നാല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ മോയ്നിഹാന്‍ തയ്യാറായില്ല.

നിക്ഷേപക ബാങ്കുകളായ ബാര്‍ക്ലേയ്സ്, മോര്‍ഗന്‍ സ്റ്റാന്‍ലി,സിറ്റിഗ്രൂപ്പ് എന്നിവയും 2019ല്‍ യുകെ വിടുന്നതോടെ അവരുടെ ഐറീഷ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബാര്‍ക്ലയ്സിന്റെ ഫ്രണ്ട് ഓഫിസ് ഡബ്ലിനിലായിരിക്കും. 120 ഐറീഷ് ജീവനക്കാരും അവിടെ ഉണ്ടാകും.ഫണ്ട് മാനേജ്മെന്റ് കമ്പനി തുടങ്ങാനാണ് മോര്‍ഗന്റെ തീരുമാനം.ഇപ്പോള്‍ ഡബ്ലിനിലുള്ള അവരുടെ ഓഫിസിനും 30ഓളം ഉദ്യോഗസ്ഥര്‍ക്കും പുറമേ 50ജീവനക്കാരെക്കൂടി ഇവിടെ നിയമിക്കും.സിറ്റി ഗ്രൂപ്പും അവരുടെ അയര്‍ലണ്ട് റിപ്പബ്ലിക്കിലെ ഓപ്പറേഷന്‍സ് വിപുലപ്പെടുത്തുമെന്നു സൂചിപ്പിച്ചു. നിലവില്‍ 2500 പേരാണ് സിറ്റി ഗ്രൂപ്പില്‍ ജോലിചെയ്യുന്നത്. സിറ്റി ഗ്രൂപ്പും മോര്‍ഗനും അവരുടെ ഇയു ഹബ് ആയി നിശ്ചയിച്ചിട്ടുള്ളത് ജര്‍മ്മന്‍ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക് ഫര്‍ട്ടാണ്.എന്നിരുന്നാലും അയര്‍ലണ്ടിലെ പ്രവര്‍ത്തനം വിപുലപ്പെടുത്തുമെന്നതില്‍ സംശയമില്ല.

Scroll To Top