Thursday December 08, 2016
Latest Updates

യൂറോപ്യന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് എങ്ങനെ നേടാം?

യൂറോപ്യന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് എങ്ങനെ നേടാം?

യൂറോപ്യന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനകരമാണ് യൂറോപ്യന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് (ഇ.എച്ച്.ഐ.സി). ഈ കാര്‍ഡുപയോഗിച്ച് യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ എക്കണോമിക് ഏരിയ (ഇ.ഇ.എ), സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളില്‍ ചികിത്സ തേടാന്‍ കഴിയും. ആശുപത്രി ബില്ലില്‍ കാര്യമായ കുറവും ലഭിക്കും.

കാര്‍ഡ് ലഭിക്കാനായി നിങ്ങളുടെ ലോക്കല്‍ ഹെല്‍ത്ത് ഓഫീസില്‍ നിന്നും ലഭിക്കുന്ന EHICയുടെ ഒരു ഫോം പൂരിപ്പിച്ചു നല്‍കണം. ഈ ഫോം ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യുട്ടീവിന്റെ വെബ്‌സൈറ്റായhttp://www.hse.ie  എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയുമാകാം. ഇത് ഹെല്‍ത്ത് ഓഫീസില്‍ പൂരിപ്പിച്ചു നല്‍കാം. മെഡിക്കല്‍ കാര്‍ഡ്, ഡ്രഗ് പേയ്‌മെന്റ്‌സ് സ്‌കീം കാര്‍ഡ് എന്നിവ കൈവശമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും അപേക്ഷ നല്‍കാം. EHIC കൈവശമുള്ളവര്‍ക്ക് അത് ഓണ്‍ലൈന്‍ വഴി പുതുക്കാനുള്ള സൗകര്യവുമുണ്ട്.

പേര്, അഡ്രസ്, ജനനത്തീയതി, പേഴ്‌സണല്‍ പബ്ലിക് സര്‍വീസ് (PPS) നമ്പര്‍ എന്നിവ ഫോമില്‍ പൂരിപ്പിക്കണം. തെളിവു നല്‍കാനായി P60യുടെയോ സോഷ്യല്‍ സര്‍വീസ് കാര്‍ഡിന്റെയോ ഫോട്ടോകോപ്പി നല്‍കുകയും വേണം. അയര്‍ലണ്ടില്‍ താമസമാക്കിയ വ്യക്തിയാണെന്നു തെളിയിക്കുന്നതിനായി പ്രോപ്പര്‍ട്ടി വാങ്ങിയതിന്റെ തെളിവോ, വാടക അടച്ചതിന്റെ തെളിവോ നല്‍കുകയും വേണം.(സാധാരണയായി ഇത്രയും രേഖകള്‍ ആവശ്യപ്പെടാറുണ്ട് എങ്കിലും താമസിക്കുന്ന മേല്‍വിലാസം തെളിയിക്കുന്ന ഏതെങ്കിലും യൂട്ടിലിറ്റി ബില്‍ അപേക്ഷയോടൊപ്പം ഉണ്ടെങ്കില്‍ യൂറോപ്യന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് ലഭിക്കുന്നുണ്ടത്രേ.)

യാത്രയ്ക്കും ഒരു മാസം മുമ്പ് കാര്‍ഡിന് അപേക്ഷിച്ചിരിക്കണം. പെട്ടെന്ന് ലഭിക്കണമെങ്കില്‍ കാര്‍ഡിനു പകരം കുറച്ചു കാലത്തേയ്ക്കു മാത്രം വാലിഡിറ്റിയുള്ള ടെംപററി റീപ്ലേസ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് ഓഫീസില്‍ നിന്നും ലഭിക്കും. ഇത് കാര്‍ഡായി ഉപയോഗിക്കാവുന്നതാണ്. ഇതിന് ഓണ്‍ലൈന്‍ വഴിയും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിച്ച് 10 ദിവസത്തിനകം കാര്‍ഡ് ലഭിക്കും. ഇതിന് പണം നല്‍കേണ്ടതില്ല.

Scroll To Top