Thursday December 08, 2016
Latest Updates

യൂറോപ്പില്‍ എവിടെ നിന്നും വേണമെങ്കിലും മോര്‍ട്ട്‌ഗേജും വായ്പയും വാങ്ങാന്‍ അനുവദിക്കുന്ന പദ്ധതി വരുന്നു,വിശാല സാമ്പത്തിക പരിവര്‍ത്തന പദ്ധതിയ്ക്ക് രൂപരേഖയായി 

യൂറോപ്പില്‍ എവിടെ നിന്നും വേണമെങ്കിലും മോര്‍ട്ട്‌ഗേജും വായ്പയും വാങ്ങാന്‍ അനുവദിക്കുന്ന പദ്ധതി വരുന്നു,വിശാല സാമ്പത്തിക പരിവര്‍ത്തന പദ്ധതിയ്ക്ക് രൂപരേഖയായി 

ഡബ്ലിന്‍:യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ എവിടെനിന്നും മോര്‍ട്ട്‌ഗേജ് അടക്കമുള്ള പണ ഇടപാടുകള്‍ നടത്താവുന്ന വിധം സാമ്പത്തിക പരിവര്‍ത്തന സംവിധാനത്തിന് യൂറോപ്യന്‍ യൂണിയന്‍ തയാറെടുക്കുന്നു.ഇതനുസരിച്ച് അംഗ രാജ്യങ്ങളിലെ പൌരന്മാര്‍ക്ക് ഏറ്റവും ലാഭകരമായ രീതിയില്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടത്താന്‍ സാധ്യമാകും.

യൂറോപ്യന്‍ കമ്മീഷന്‍ തയാറാക്കിയ ‘മികച്ച ഉത്പന്നങ്ങള്‍,കൂടുതല്‍ തിരഞ്ഞെടുപ്പ് ,ഉപഭോക്താക്കള്‍ക്കും ബിസിനസ് മേഖലയ്ക്കും കൂടുതല്‍ അവസരങ്ങള്‍’എന്ന നയരൂപ രേഖ പ്രകാരം ആദ്യവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത സമ്മറില്‍ ആക്ഷന്‍ പ്‌ളാന്‍ തയാറാക്കി എത്രയും വേഗം ക്രോസ് ബോര്‍ഡര്‍ ഇടപാടുകള്‍ ആരംഭിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

സേവിംഗ് അക്കൌണ്ട്,മോര്‍ട്ട്‌ഗേജ് ,ഇന്‍ഷുറന്‍സ്,മറ്റു നിക്ഷേപ മേഖലകള്‍,ക്രഡിറ്റ് കാര്‍ഡ് ഉപയോഗം ,മണി ട്രേഡ് എന്നിവ അടക്കമുള്ള പ്രധാനപ്പെട്ട മുഴുവന്‍ സാമ്പത്തിക സംവിധാനങ്ങളെയും മത്സരത്തിനു തുറന്നു കൊടുക്കുക എന്ന ലക്ഷ്യമാണ് യൂറോപ്യന്‍ കമ്മീഷനുള്ളത്.മത്സരത്തിനു യൂറോപ്യന്‍ സാമ്പത്തിക മേഖലയെ തുറന്നു കൊടുക്കുമ്പോള്‍ അന്തിമ ലാഭം ഉപഭോക്താക്കള്‍ക്കാവുമെന്ന് കരുതപ്പെടുന്നു.

ഉദാഹരണമായി നാല് ശതമാനം വരെ അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് പലിശ നല്‍കുമ്പോള്‍ മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് 2 ശതമാനമാണ്.ചുരുക്കത്തില്‍ അയര്‍ലണ്ടിന് മോര്‍ട്ട്‌ഗേജ് പലിശ കുറച്ചേ മതിയാവു.വര്‍ഷത്തില്‍ 9.10 യൂറോ റൊമേനിയയില്‍ ഒരു ക്രഡിറ്റ് കാര്‍ഡിന് സര്‍വീസ് ചാര്‍ജ് കൊടുക്കുമ്പോള്‍ സ്ലൊവാക്യയില്‍ ഇത് 114 യൂറോയാണ്.


അടുത്തമാസം നയരൂപ രേഖ അംഗരാജ്യങ്ങള്‍ക്കിടയിയില്‍ വിശദചര്‍ച്ചയ്ക്ക് വിടും.തുടര്‍ന്ന് പരാതികളും പ്രതീകരണങ്ങളും സ്വരൂപിച്ച ശേഷം സമ്മറില്‍ ചര്‍ച്ചയ്ക്കായുള്ള പൊതു സഭ ചേരും.സമ്മറോടെ ആക്ഷന്‍ പ്ലാന്‍ തയാറാക്കി അടുത്ത വര്‍ഷങ്ങളില്‍ പദ്ധതി നടപ്പാക്കാനാണ് യൂറോപ്യന്‍ കമ്മീഷന്‍ ഉദ്ദേശിക്കുന്നത്.



Scroll To Top