Tuesday October 16, 2018
Latest Updates

അമേരിക്കക്കാരെ യൂറോപ്പിലേക്ക് വിസയില്ലാതെ പ്രവേശിപ്പിക്കില്ല,യൂറോപ്പ്യന്‍ പാര്‍ലിമെന്റില്‍ പുതിയ തീരുമാനം

അമേരിക്കക്കാരെ യൂറോപ്പിലേക്ക് വിസയില്ലാതെ പ്രവേശിപ്പിക്കില്ല,യൂറോപ്പ്യന്‍ പാര്‍ലിമെന്റില്‍ പുതിയ തീരുമാനം

ഡബ്ലിന്‍:യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക സ്വീകരിച്ച വിസാ നയങ്ങള്‍ക്ക് എതിരെ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ തീരുമാനം.യൂറോപ്പിലേക്ക് ഇതേ വരെ വിസയില്ലാതെ യാത്ര ചെയ്യാനുള്ള അമേരിക്കന്‍ യാത്രികരുടെ അവകാശത്തെ നിഷേധിയ്ക്കാനാണ് പുതിയ നീക്കം.

ബള്‍ഗേറിയ,ക്രൊയേഷ്യ,സൈപ്രസ്,പോളണ്ട്,റൊമാനിയ എന്നീ യൂറോപ്പ്യന്‍ രാജ്യക്കാരുടെ വിസ ഫ്രീ യാത്ര അമേരിക്ക തടഞ്ഞതോടു കൂടെയാണ് യൂറോപ്യന്‍ പാര്‍ലിമെന്റ് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത്.യൂറോപ്പിലെ എല്ലാ രാജ്യത്തുകൂടെയും വിസ ഇല്ലാതെ സഞ്ചരിക്കാനുള്ള സൗകര്യമാണ് ഇതോടു കൂടെ അമേരിക്കക്കാര്‍ക്ക് നഷ്ടമാവുന്നത്. ഡെലിഗേറ്റ് ആക്ട് പ്രകാരം ഈ നിയം രണ്ട് മാസത്തിനുള്ളില്‍ യൂറോപ്പില്‍ നിലവില്‍ വരും.ശേഷം അമേരിക്കന്‍ പൗരന്‍ മാര്‍ യൂറോപ്പിലൂടെ യാത്ര ചെയ്യാന്‍ കൂടുതല്‍ രേഖകള്‍ക്ക് വേണ്ടി അപേക്ഷിക്കേണ്ടി വരും.

കഴിഞ്ഞ മൂന്ന് വര്‍ഷമായി റേസിപ്രോസിറ്റി കരാറില്‍ അമേരിക്ക ഒരു ഭേദഗതിയും വരുത്താത്തതാണ് യൂറോപ്പ്യന്‍ പാര്‍ലമെന്റിനെ ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിച്ചത്.ഓസ്‌ട്രേലിയ,ബ്രൂണെ,ജപ്പാന്‍,കാനഡ എന്നീ രാജ്യങ്ങളും യൂറോപ്പിലേക്കുള്ള വിസ നിയന്ത്രണത്തില്‍ ഭേദഗതി വരുത്തി വിസ ഫ്രീ യാത്ര യൂറോപ്പില്‍ സാധ്യമാക്കും.

വിസ നിയന്ത്രണത്തിലുള്ള പുതിയ മാറ്റം യൂറോപ്പിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കുറയ്ക്കുമെന്നും ഇത് ടൂറിസം മേഖലയെ മോശമായി ബാധിച്ചേക്കാം എന്നും യൂറോപ്പ്യന്‍ മൈഗ്രേഷന്‍ കമ്മിഷണര്‍ ദിമിത്രിസ് അവ്രമോപൗലോസ് അഭിപ്രായപ്പെട്ടു.

ജോര്‍ജിയയുമായുള്ള വിസ കരാറില്‍ ഈയിടെ യൂറോപ്പ് ഭേദഗതി വരുത്തി, 90 ദിവസം വരെ വിസ ഇല്ലാതെ യൂറോപ്പിലൂടെ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുകയുണ്ടായി .കൂടാതെ യു എസ് രീതിയിലുള്ള ഇലക്ട്രോണിക് ട്രാവല്‍ പെര്‍മിറ്റ് സ്‌കീം യൂറോപ്പിലേക്ക് കൊണ്ടുവരാന്‍ സാധ്യത ഉള്ളതായി ചില റിപ്പോര്‍ട്ടുകളുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top