Wednesday December 07, 2016
Latest Updates

സ്വവര്‍ഗരതിക്കാരുടെ സഹവാസം:ഇറ്റലിയുടെ നിലപാട് മനുഷ്യാവകാശ ലംഘനമെന്ന് യൂറോപ്യന്‍ കോടതി 

സ്വവര്‍ഗരതിക്കാരുടെ സഹവാസം:ഇറ്റലിയുടെ നിലപാട് മനുഷ്യാവകാശ ലംഘനമെന്ന് യൂറോപ്യന്‍ കോടതി 

ഇറ്റലി: സ്വവര്‍ഗ്ഗരതിക്കാര്‍ സഹവസിക്കുന്നത് അംഗീകരിക്കാത്ത ഇറ്റാലിയന്‍ ഗവണ്‍മെന്റിനെതിരെ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയുടെ വിമര്‍ശനം. സ്വവര്‍ഗ്ഗ പാട്‌നര്‍മാരെ അംഗീകരിക്കുകയും മതിയായ സംരക്ഷണം നല്‍കാതിരിക്കുകയും ചെയ്യുന്ന ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ നിലപാട് മനുഷ്യാവകാശ ലംഘനമാണെന്ന് കോടതി വിമര്‍ശിച്ചു.

സ്വവര്‍ഗ്ഗ പാട്‌നര്‍ഷിപ്പിന് അംഗീകാരമില്ലാത്ത പടിഞ്ഞാറന്‍ യൂറോപ്പിലെ ഏക രാജ്യമാണ് ഇറ്റലി.
സ്വവര്‍ഗ്ഗ വിവാഹിതര്‍ക്ക് കുടുംബത്തിന്റെ പദവി നല്‍കാത്തത് മനുഷ്യാവകാശത്തെ സംബന്ധിച്ച യൂറോപ്യന്‍ കണ്‍വന്‍ഷനിലെ ആര്‍ട്ടിക്കിള്‍ എട്ടിന്റെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പുരുഷന്മാരായ മൂന്ന് ഗേ ദമ്പതികളാണ് നിയമപരമായ പരിരക്ഷ ലഭിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Scroll To Top