Wednesday August 23, 2017
Latest Updates

‘യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരുടെ മാതാപിതാക്കള്‍ക്കും ചില അവകാശങ്ങളുണ്ട്’:ഇ.യു. ഉടമ്പടിയുടെ ആര്‍ട്ടിക്കിള്‍ 20 ചൂണ്ടിക്കാട്ടി കോടതിയുടെ  സുപ്രധാന വിധി

‘യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരുടെ മാതാപിതാക്കള്‍ക്കും ചില അവകാശങ്ങളുണ്ട്’:ഇ.യു. ഉടമ്പടിയുടെ ആര്‍ട്ടിക്കിള്‍ 20 ചൂണ്ടിക്കാട്ടി കോടതിയുടെ  സുപ്രധാന വിധി

ഡബ്ലിന്‍ :യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് അവരോടൊപ്പം താമസിക്കാന്‍ അവകാശമുണ്ടെന്ന് യുറോപ്യന്‍ യൂണിയന്‍ കോടതി വിധി. ബ്രക്സിറ്റ് ചര്‍ച്ചകളെ സങ്കീര്‍ണമാക്കുന്നസുപ്രധാന വിധിയെന്നാണ് ഇതിനെ നിരീക്ഷിക്കപ്പെടുന്നത്.

കുഞ്ഞിന്റെ അവകാശത്തെ ഹനിക്കുന്നത് തടയുന്നതിനാണ് കോടതി വിധിയെന്ന് ഇ.യു കോടതി പറഞ്ഞു. ദേശീയകോടതികള്‍ കുട്ടികളുടെ ക്ഷേമത്തിലാണ് ശ്രദ്ധ നല്‍കേണ്ടത്.വേര്‍പിരിയലില്‍ യൂറോപ്യന്‍യൂണിയന്‍ പൗരനല്ലാത്തവര്‍ക്കും കുട്ടിയുടെ കാര്യത്തില്‍ തുല്യമായ പിന്തുടര്‍ച്ചാവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.

ഒരു വെനിസ്വേലന്‍ യുവതി നല്‍കിയ കേസിലാണ് കോടതിയുടെ റൂളിങ്.നെതര്‍ലണ്ടില്‍ സന്ദര്‍ശകയായി താമസിക്കുകയും അവിടെ ഡച്ചുകാരനില്‍ നിന്ന് ഗര്‍ഭം ധരിക്കുകയും ചെയ്തതാണ് ഈ സ്ത്രീ.പിന്നീട് പങ്കാളിയുമായി ബന്ധം പിരിഞ്ഞതോടെയാണ് കേസായത്.

കുടിയേറ്റക്കാരുടെ ഇത്തരം പ്രശ്നങ്ങളിലാണ് ബ്രക്സിറ്റ് ചര്‍ച്ചകളിലെ ബ്രിട്ടന്റെ തുറുപ്പുചീട്ടുകള്‍.അതാണ് ഇവിടെ ചോദ്യംചെയ്യപ്പെട്ടിരിക്കുന്നത്.

.ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് കേസുകളും ഇതു സംബന്ധിച്ച ചര്‍ച്ചകളും ബ്രക്സിറ്റ് ചര്‍ച്ചകളില്‍ ഇടംപിടിക്കുമെന്നാണ് കരുതുന്നത്.

ഡച്ചുകാരനില്‍ നിന്ന് ഗര്‍ഭം ധരിച്ച വെനസ്വലന്‍ സ്ത്രീയായ ഷാവേയ്സ് വില്‍ച്ചേയ്സ് ജര്‍മനിയിലായിരുന്നു 2011വരെ താമസിച്ചിരുന്നത്.ബന്ധം പിരിഞ്ഞതോടെ കുഞ്ഞിന്റെ പൂര്‍ണ സംരക്ഷണവും ഉത്തരവാദിത്വവും ഇവരുടേത് മാത്രമായി.അപേക്ഷ നല്‍കിയെങ്കിലും നെതര്‍ലണ്ടില്‍ താമസാവകാശമില്ലാത്തതിനാല്‍ സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളും കുഞ്ഞുങ്ങള്‍ക്കുള്ള ധനസഹായങ്ങളും നിഷേധിക്കപ്പെട്ടു.തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

ഷാവേയ്സ് വില്‍ച്ചേയ്സിന് താമസത്തിന് അവകാശമുണ്ടോയെന്ന് തീരുമാനിക്കണമെന്ന് ലക്സംബര്‍ഗിലെ ഇ.സി ജെ കോടതി നിര്‍ദേശിച്ചു.അവകാശമില്ലെന്നാണ് ഡച്ച് കോടതി വിധിക്കുന്നതെങ്കില്‍ അവരുടെയും കുട്ടിയുടെയും സ്ഥിതി പരിശോധനയ്ക്ക് വിധേയമാക്കണം.യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയുടെ ആര്‍ട്ടിക്കിള്‍ 20 പ്രകാരമാണ് ഇത് പരിശോധിക്കേണ്ടത്.

ഷാവേഴ്സിനെപ്പോലുള്ള അമ്മമാരെ പുറന്തള്ളിയാല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗമായ അവരുടെ മക്കളുടെ ഇവിടെ ജീവിക്കാനുള്ള അവകാശത്തേയും സന്തോഷത്തേയും നിഷേധിക്കലാവും അത്.അവര്‍ ഇ.യുവിന് പുറത്താവും’കോടതി പറഞ്ഞു.മാതാപിതാക്കള്‍ക്ക് സ്വന്തം നിലയില്‍ കുഞ്ഞിനെ പരിപാലിക്കാനും സംരക്ഷിക്കാനും കഴിയുമെങ്കില്‍ ഇതൊരു പ്രശ്നമല്ല. അല്ലാത്ത കേസുകളില്‍ ഈ പശ്ചാത്തലം കാണാതിരിക്കാനാവില്ല.കോടതി അഭിപ്രായപ്പെട്ടു.

ഇതോടെ ഷാം മാരേജ് അടക്കമുള്ള കേസുകളിലും യൂറോപ്യന്‍ കോടതി വിധി പ്രതിഫലിച്ചേക്കാം.ഇത്തരം വിവാഹങ്ങളിലൂടെ നോണ്‍ യൂറോപ്പ് പൗരന്‍ , യൂറോപ്യന്‍ പൗരന്മാരെ വിവാഹം കഴിച്ചു കുഞ്ഞുണ്ടായാല്‍,പിന്നീട് ബന്ധം പിരിഞ്ഞാലും അവരുടെ നോണ്‍ യൂറോപ്യനായ അവരുടെ പിതാവിന് അഥവാ മാതാവിന് യൂറോപ്പിലെ രാജ്യങ്ങളില്‍ ചൈല്‍ഡ് ബെനഫിറ്റ് അടക്കമുള്ള എല്ലാ അവകാശങ്ങളോടെയും താമസിക്കാന്‍ അനുമതിയാവും.

യൂറോപ്യന്‍ പൗരത്വമുള്ളവര്‍ ,മറ്റേതെങ്കിലും ഭൂഖണ്ഡത്തില്‍ സന്ദര്‍ശനത്തിന് എത്തിയ ശേഷം അവരില്‍ നിന്നും ഗര്‍ഭം ധരിച്ചു പ്രസവിക്കുന്ന സന്ദര്‍ശക രാജ്യത്തിലെ മാതാക്കള്‍ക്കും ,അത്തരക്കാരില്‍ നിന്നുള്ള പിതൃസ്ഥാനം തെളിയിക്കുന്നവര്‍ക്കും യൂറോപ്പില്‍ താമസിക്കാനുള്ളതടക്കമുള്ള അവകാശങ്ങളാണ് ഇപ്പോഴത്തെ കോടതി വിധി വഴി സൃഷ്ടിക്കപ്പെടുക എന്നതിനാല്‍ ഓരോ യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് സംബന്ധിച്ച അനന്തരനിയമ നടപടികള്‍ ഉണ്ടായേക്കുമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.

Scroll To Top