Tuesday December 06, 2016
Latest Updates

ഇ യൂ കോടതി വിധി:തുല്യ ജോലിയ്ക്ക് തുല്യ വേതനം വേണം 

ഇ യൂ കോടതി വിധി:തുല്യ ജോലിയ്ക്ക് തുല്യ വേതനം വേണം 

ഡബ്ലിന്‍:യൂറോപ്യന്‍ യൂണിയില്‍പ്പെട്ട രാജ്യങ്ങളില്‍ തുല്യ ജോലിക്ക് തുല്യ വേതനം നടപ്പാക്കാനുള്ള നിയമനിര്‍മ്മാണം നടത്താന്‍ യൂറോപ്യന്‍ കമ്മീഷന് നിര്‍ദ്ദേശം. യൂറോ സ്റ്റാറ്റ് കണക്കുകള്‍ പ്രകാരം,ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ സത്രീകളുടേയും പുരുഷന്മാരുടേയും ശമ്പളത്തിലുള്ള വിടവിന്റെ അന്തരം 16.5 ശതമാനമാണ്.പെന്‍ഷന്‍ തുകയുടെ കാര്യത്തില്‍ ഇത് 38.5 ശതമാനം വരെ ഉയരുന്നു. 

സ്ത്രീകള്‍ മാത്രമാണ് ജോലി ചെയ്യേണ്ടതെന്ന് കരുതപ്പടുന്ന ചില മേഖലകള്‍ ഉണ്ടെന്നും, ഇതിന് മാറ്റം വരുത്താനായി കണക്കും സയന്‍സും ഐഛികവിഷയങ്ങളായി എടുത്ത് പഠിക്കാന്‍ പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഫിനെഗെയില്‍ എം ഇ പി ക്ലൂണ്‍ അഭിപ്രായപ്പെട്ടു. കണക്കുകള്‍ സൂചിപ്പിക്കുന്നത് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഐ സി റ്റി മേഖലയിലേക്ക് അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങളില്‍ അധികം പെണ്‍കുട്ടികള്‍ പ്രവേശിക്കുന്നില്ലെന്നാണ്. യഥാര്‍ത്ഥത്തില്‍ കമ്പനികള്‍ ഈ മേഖലയിലേക്ക് കൂടുതല്‍ പെണ്‍കുട്ടികളെ ആവശ്യപ്പെടുന്നുണ്ട്.ഇത്തരത്തില്‍ ജോലിയില്‍ സമത്വം ഉണ്ടാകുവാന്‍ അവസരം ഒരുക്കണമെന്നും കോടതി നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.

Scroll To Top