Tuesday December 06, 2016
Latest Updates

ഇന്ത്യയ്ക്ക് പിന്നാലെ കള്ളപ്പണം പിടിക്കാന്‍ അയര്‍ലണ്ടും പദ്ധതി പ്രഖ്യാപിച്ചു,500 യൂറോ നോട്ടുകള്‍ പിന്‍വലിക്കും,ആദ്യഘട്ടമായി നിക്ഷേപം സ്വയം വെളിപ്പെടുത്താന്‍ അവസരം

ഇന്ത്യയ്ക്ക് പിന്നാലെ കള്ളപ്പണം പിടിക്കാന്‍ അയര്‍ലണ്ടും പദ്ധതി പ്രഖ്യാപിച്ചു,500 യൂറോ നോട്ടുകള്‍ പിന്‍വലിക്കും,ആദ്യഘട്ടമായി നിക്ഷേപം സ്വയം വെളിപ്പെടുത്താന്‍ അവസരം

ഡബ്ലിന്‍:ഇന്ത്യയ്ക്കു പുറമെ കള്ളപ്പണം പിടിക്കാന്‍ അയര്‍ലണ്ടും. രാജ്യത്തിനു പുറത്ത് പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ സൂക്ഷ്മപരിശോധന നടത്തി, കള്ളപ്പണക്കാര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കാനാണ് റവന്യൂ കമ്മിഷണര്‍ ഓഫിസിന്റെ പുതിയ തീരുമാനം. സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അടക്കം മറ്റു ഡിപ്പാര്‍ട്ട്മെന്റുകളുടെ സഹായവും റവന്യൂ വകുപ്പ് ഇക്കാര്യത്തില്‍ തേടും.

അയര്‍ലണ്ടിന്റെ ആവശ്യം കൂടി കണക്കിലെടുത്ത് 500 യൂറോ നോട്ടുകളുടെ ഉപയോഗം 2018 അവസാനത്തോടെ നിര്‍ത്തിവെയ്ക്കുവാനുള്ള പ്രഖ്യാപനം യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നടത്തികഴിഞ്ഞു.ഇതിന്റെ ഭാഗമായി പുതിയ നോട്ടുകളുടെ അച്ചടി ഇനി ഉണ്ടാവില്ല.യൂറോപ്പ സീരീസിലുള്ള 20 യൂറോയുടെ നോട്ട് നവംബര്‍ 25 മുതല്‍ യൂറോപ്പിലെങ്ങും പ്രാബല്യത്തില്‍ വരും.

കള്ളപ്പണം തടയാനും ധനസ്ഥിതി രാജ്യത്തിനുള്ളില്‍ ക്രമപ്പെടുത്താനും വലിയ മൂല്യമുള്ള നോട്ടുകളുടെ ഉപയോഗം കുറയ്ക്കാനാണ് സര്‍ക്കാരിന്റെ പദ്ധതിയെന്ന് റവന്യൂ അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു.europaa

അടുത്ത വര്‍ഷമാദ്യത്തോടെ പ്രാബല്യത്തില്‍ വരുന്ന ഇന്റര്‍നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ഷെയറിങ് അറേഞ്ച്മെന്റ്സ് പ്രകാരം, ലോകത്ത് എവിടെയും നിക്ഷേപം നടത്തിയിട്ടുള്ള ഐറിഷുകാരുടെ വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭിക്കും. ഇത് കള്ളപ്പണം തടയാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. പനാമ, ബെര്‍മുഡ, ദി ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്‍ഡ്സ്, ദി കെയ്മന്‍ ഐലന്‍ഡ്സ്, ഗര്‍നസി, ജെഴ്സി, ഐല്‍ ഓഫ് മാന്‍, ദി ബഹാമാസ്, ബെലൈസ്, സ്വിറ്റ്സര്‍ലാന്റ് എന്നിങ്ങനെ സ്ഥിരമായി കള്ളപ്പണ നിക്ഷേപം നടക്കുന്ന രാജ്യങ്ങളില്‍ നിന്നെല്ലാം നിക്ഷേപം നടത്തുന്നവരുടെ വിവരം ഓട്ടോമാറ്റിക്കായി ലഭ്യമാകുന്ന രീതിയിലാണ് പുതിയ നിയമം. 2017ല്‍ 58 രാജ്യങ്ങളില്‍ നിന്നും, 2018ഓടെ 105 രാജ്യങ്ങളില്‍ നിന്നും ഐറിഷുകാരുടെ ടാക്സ് വിവരങ്ങള്‍ ശേഖരിക്കുന്ന രീതിയിലാണ് സംവിധാനം.

ടാക്സ് വെട്ടിക്കുന്നവരെ പിടികൂടാനായി ഏറ്റവും പുതിയ സംവിധാനങ്ങളോടു കൂടിയ സോഫ്റ്റ് വെയറും റവന്യൂ വകുപ്പ് ഉപയോഗിക്കുന്നുണ്ട്. നൂറോളം പ്രദേശങ്ങളില്‍ നിന്ന് ടാക്സ് അടയ്ക്കുന്നവരുടെ വിവരങ്ങള്‍ ഈ സോഫ്റ്റ് വെയറിലൂടെ അറിയാന്‍ കഴിയും. വിദേശത്ത് കള്ളപ്പണനിക്ഷേപം നടത്തിയ പലരുടെയും വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചുകഴിഞ്ഞുവെന്ന് റവന്യൂ വകുപ്പ് അധികൃതര്‍ പറഞ്ഞു.

കള്ളപ്പണ നിക്ഷേപം നടത്തിയിട്ടുള്ളവര്‍ അടുത്ത ആറു മാസത്തിനുള്ളില്‍ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കണമെന്ന് ധനമന്ത്രി മൈക്കല്‍ നൂനാന്‍ ഈയിടെ പുറത്തിറക്കിയ ഫിനാന്‍സ് ബില്ലില്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ക്ക് പിഴയൊടുക്കി രക്ഷപ്പെടാം.

Scroll To Top