Friday December 02, 2016
Latest Updates

ഇ യൂ അയര്‍ലണ്ടിന്റെ ബ്രിട്ടീഷ് ബന്ധങ്ങള്‍ മനസ്സിലാക്കണമെന്ന് വിദേശമന്ത്രി

ഇ യൂ അയര്‍ലണ്ടിന്റെ ബ്രിട്ടീഷ് ബന്ധങ്ങള്‍ മനസ്സിലാക്കണമെന്ന് വിദേശമന്ത്രി

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ ബ്രിട്ടിഷ് ബന്ധങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ മനസ്സിലാക്കണമെന്ന് ഐറിഷ് വിദേശകാര്യ മന്ത്രി ചാര്‍ലി ഫ്ളനാഗന്‍. ബ്രെക്സിറ്റിനു ശേഷവും ബ്രിട്ടനുമായി നല്ല ബന്ധം നിലനിര്‍ത്താനാണ് അയര്‍ലണ്ട് ആഗ്രഹിക്കുന്നതെന്നും ഫല്‍നാഗന്‍ വ്യക്തമാക്കി. ബ്രെക്സിറ്റ് സംഭവിക്കുന്നതോടെ യുകെയുമായുള്ള അയര്‍ലണ്ടിന്റെ ബന്ധങ്ങള്‍ വഷളാകുമെന്ന് ആശങ്ക പടര്‍ന്നിരുന്നു. കോമണ്‍ ട്രാവല്‍ ഏരിയ നിര്‍ത്തലാക്കും എന്നതാണ് പ്രധാന ആശങ്ക.

ഇക്കാര്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും ചര്‍ച്ച തുടരുമെന്നും ഫല്‍നാഗന്‍ വ്യക്തമാക്കി. അതേസമയം അയര്‍ലണ്ട്-നോര്‍ത്തേണ്‍ അയര്‍ലണ്ട് അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താനായി ഇയു നടത്തിയ ശ്രമങ്ങള്‍ മറക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്രെക്സിറ്റ് ഹിതപരിശോധനാഫലത്തെ കുറ്റബോധത്തോടെയാണ് തങ്ങള്‍ കാണുന്നത് എന്ന് ഫല്‍നാഗന്‍ പറഞ്ഞു.
കയറ്റുമതിയുടെ കാര്യത്തില്‍ അയര്‍ലണ്ടിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റ് ബ്രിട്ടനാണ്. ബ്രെക്സിറ്റ് സംഭവിക്കുന്നതോടെ ഈ മേഖലയില്‍ വലിയ പ്രതിസന്ധി രൂപപ്പെടുമെന്നാണ് കരുതുന്നത്.

Scroll To Top