Sunday December 11, 2016
Latest Updates

ബ്രെക്സിറ്റ്:അയര്‍ലണ്ടിന്റെ ദോഷഫലങ്ങള്‍ അടുത്ത വര്‍ഷം തുടങ്ങും, 5 വര്‍ഷത്തോളം നീളുമെന്ന് വിദഗ്ദര്‍

ബ്രെക്സിറ്റ്:അയര്‍ലണ്ടിന്റെ ദോഷഫലങ്ങള്‍ അടുത്ത വര്‍ഷം തുടങ്ങും, 5 വര്‍ഷത്തോളം നീളുമെന്ന് വിദഗ്ദര്‍

ഡബ്ലിന്‍:ബ്രിട്ടനു പുറമെ ബ്രെക്സിറ്റിന്റെ ദോഷഫലങ്ങള്‍ ഏറ്റവുമധികം അനുഭവിക്കേണ്ടി വരുന്ന യൂറോപ്യന്‍ യൂണിയന്‍ അംഗം അയര്‍ലണ്ടാകുമെന്ന് ജര്‍മ്മനിയില്‍ നടന്ന സര്‍വേ. മ്യൂണിക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇഫോ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വേയില്‍, അടുത്ത 5 വര്‍ഷത്തോളം ബ്രെക്സിറ്റിന്റെ ദോഷഫലങ്ങള്‍ അയര്‍ലണ്ടിനെ വിട്ടൊഴിയില്ല എന്നും മുന്നറിയിപ്പു നല്‍കുന്നുണ്ട്. എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ചെറിയ തോതിലെങ്കിലും ബ്രെക്സിറ്റിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. ജൂലൈ 1നും ജൂലൈ 27നും ഇടയിലായി 762 വിദഗ്ദ്ധരുടെ സംഘം 112 രാജ്യങ്ങളിലായാണ് ഈ സര്‍വേ നടത്തിയത്.

2016 മുതല്‍ തന്നെ ബ്രെക്സിറ്റ് ഐറിഷ് സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. 3 മുതല്‍ 5 വര്‍ഷം വരെ ദീര്‍ഘകാല പ്രത്യാഘാതങ്ങളും അയര്‍ലണ്ട് സഹിക്കേണ്ടതായി വരും. അതേസമയം ഇവയെ നേരിടാനായി ഐറിഷ് പ്രസിഡന്റ് എന്‍ഡ കെന്നി, ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ്, ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ് എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. അയര്‍ലണ്ടിന്റെ ‘പ്രത്യേക സാഹചര്യം’ പരിഗണിക്കണമെന്ന് അദ്ദേഹം ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടു.

യൂറോയ്ക്കെതിരെ ബ്രിട്ടിഷ് പൗണ്ടിന്റെ വിലയിടിഞ്ഞതോടെ അയര്‍ലണ്ടിലെ കയറ്റുമതി വ്യവസായം തകര്‍ച്ച നേരിട്ടു തുടങ്ങിയിരിക്കുകയാണ്.

Scroll To Top