Monday July 24, 2017
Latest Updates

യൂറോപ്പ് ഇംഗ്ലീഷിനെ തള്ളിപ്പറയുന്നു,മറ്റു ഭാഷകള്‍ സജീവമാകും,ബ്രെക്‌സിറ്റിന്റെ ഫലങ്ങള്‍ പ്രവചിച്ച് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡണ്ട്

യൂറോപ്പ് ഇംഗ്ലീഷിനെ തള്ളിപ്പറയുന്നു,മറ്റു ഭാഷകള്‍ സജീവമാകും,ബ്രെക്‌സിറ്റിന്റെ ഫലങ്ങള്‍ പ്രവചിച്ച് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡണ്ട്

ബ്രസല്‍സ് : യൂറോപ്പ് ഇംഗ്ലീഷിനെ തള്ളിപ്പറയുന്നു.ഇംഗ്‌ളണ്ടിന്റെ ബലത്തില്‍ യൂറോപ്പിന്റെ ഭാഷയായി അറിയപ്പെട്ട ഇംഗ്ലീഷിനെ ഉപയോഗം യൂറോപ്യന്‍ രാജ്യങ്ങളില്‍ നശിക്കുകയാണെന്നു യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലൗഡ് ജങ്കര്‍.’പതുക്കെയാണെങ്കിലും ഇത് തീര്‍ച്ചയാണ് ഇംഗ്ലീഷിനെ യൂറോപ്പിന് നഷ്ടമാകുകയാണ്’ ജങ്കര്‍ വിശദീകരിച്ചു.ബ്രെക്‌സിറ്റ് കഴിഞ്ഞാല്‍ മറ്റു യൂറോപ്യന്‍ ഭാഷകള്‍ കൂടുതല്‍ സജീവമാകും എന്നത് തീര്‍ച്ചയാണ്.അദ്ദേഹം പറയുന്നു.

‘മറ്റു ഭാഷകളുടെ കൂടുതല്‍ ഉപയോഗത്തിനും,വ്യാപനത്തിനും ഇപ്പോള്‍ തന്നെ നല്‍കിയിട്ടുള്ള പ്രാധാന്യം ഭാവിയില്‍ വര്‍ദ്ധിക്കുക തന്നെ ചെയ്യും.’

ബ്രക്സിറ്റ് ഒരു ദുരന്തമാണെന്ന് വിശേഷിപ്പിച്ച ജീന്‍ ക്ലൗഡ് ജങ്കറിന്റെ അഭിപ്രായത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ചെയ്തു കൂട്ടിയ കഴിഞ്ഞ കാല ചെയ്തികളുടെ ഫലമാണ് ബ്രക്സിറ്റ് .യൂറോപ്യന്‍ യൂണിയന്റെ എക്സിക്യൂട്ടിവ് തലവന്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നമുക്ക് കടുത്ത വിട്ടുവീഴ്ചകള്‍ വേണ്ടി വരും.ആദ്യ റൗണ്ട് ഉടമ്പടി ചര്‍ച്ചകളൊരുക്കിയ മോശമായ സാഹചര്യം പരിഗണിച്ച് കൂടുതല്‍ അനുനയം വേണ്ടി വരുമെന്നും ജങ്കാര്‍ വ്യക്തമാക്കി.

‘ഞങ്ങളുടെ ബ്രിട്ടീഷ് സുഹൃത്തുക്കള്‍ വീട്ടുപോകാന്‍ തീരുമാനിച്ചു ‘ അതാണ് ദുരന്തം.മുന്‍ ലക്സംബര്‍ഗ് പ്രധാനമന്ത്രി യൂറോപ്യന്‍ യൂനിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റേറ്റ് യൂനിയന്‍ കോണ്‍ഫ്രറന്‍സില്‍ പറഞ്ഞു. ഈ തീരുമാനം സംബന്ധിച്ച ബ്രിട്ടീഷ് ജനതയുടെ പരമാധികാരത്തെ ആരും കുറച്ചുകാണരുതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാ മര്യാദകളും ഇക്കാര്യത്തില്‍ യൂണിയന്‍ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.യൂറോപ്യന്‍ യൂണിയന്‍ യു.കെ യെ ഉപേക്ഷിക്കുകയല്ല, മറിച്ചാണ് സംഭവിക്കുന്നതെന്നാണ് കുറെ വര്‍ഷങ്ങളായുള്ള തന്റെ തോന്നലെന്ന് ജങ്കാര്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയന് ചില ദൗര്‍ബല്യങ്ങളുണ്ടായിരുന്നു.അത് യുകെയിലെ റഫറണ്ടത്തിലൂടെ ഭാഗികമായി പുറത്തുവന്നിരുന്നു.കമ്മീഷന്റെ കാര്യത്തില്‍പ്പോലും ചിലത് യൂണിയന്‍ ചെയ്തു.യൂറോപ്യന്‍ യൂനിയന്‍ നല്‍കിയ 130ല്‍23 എണ്ണമൊഴികെ ബാക്കി കമ്മീഷന്‍ തള്ളിക്കളഞ്ഞു.ഇംഗ്ലീഷില്‍ പ്രസംഗിച്ചു തുടങ്ങിയ ജങ്കാര്‍ അത് അവസാനിപ്പിച്ചത് ഫ്രഞ്ചിലായിരുന്നു.ഫ്രഞ്ച് ജനത ഞായറാഴ്ച ഇലക്ഷനെ നേരിടുകയാണ്.

Scroll To Top