Saturday November 25, 2017
Latest Updates

യൂറോപ്യന്‍ ബാങ്കിംഗ് അതോറിറ്റി ലണ്ടനില്‍ നിന്നും ഡബ്ലിനിലയ്ക്ക് മാറ്റാന്‍ സര്‍ക്കാര്‍ പിന്തുണ

യൂറോപ്യന്‍ ബാങ്കിംഗ് അതോറിറ്റി ലണ്ടനില്‍ നിന്നും ഡബ്ലിനിലയ്ക്ക് മാറ്റാന്‍ സര്‍ക്കാര്‍ പിന്തുണ

ഡബ്ലിന്‍:യൂറോപ്യന്‍ ബാങ്കിങ് അതോറിറ്റി (ഇബിഎ) ലണ്ടനില്‍ നിന്നും മാറാന്‍ ശ്രമം നടത്തിയാല്‍, ബാങ്കിന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അയര്‍ലണ്ടില്‍ സൗകര്യമൊരുക്കുമെന്ന് ഐറിഷ് ധനകാര്യമന്ത്രി മൈക്കല്‍ നൂനാന്‍. ബ്രെക്‌സിറ്റിന് അനുകൂലമായി ബ്രിട്ടന്‍ വോട്ട് രേഖപ്പെടുത്തിയതോടെ ഇബിഎ ആസ്ഥാനം ലണ്ടിനില്‍ നിന്നും മാറുമെന്നാണ് കരുതപ്പെടുന്നത്. യൂറോപ്യന്‍ യൂണിയനിലെ ബാങ്കിങ് മേഖല കാര്യക്ഷമവും കുറ്റമറ്റതുമാണെന്ന് ഉറപ്പാക്കാന്‍ നിയോഗിച്ച സമിതിയാണ് 160ഓളം പേര്‍ ജോലി ചെയ്യുന്ന ഇബിഎ.

അതേസമയം ഇബിഎ ആസ്ഥാനത്തിന് പ്രവര്‍ത്തിക്കാന്‍ സൗകര്യൊരുക്കുമെന്ന് ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

ഇബിഎ ആസ്ഥാനം ഉടന്‍തന്നെ മാറ്റുമെന്ന് ബ്രെക്‌സിറ്റ് ഫലത്തിനു ശേഷം ഇയു അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഭാഷപരമായും മറ്റും ലണ്ടനോട് ഏറെ സാമ്യമുള്ളതിനാല്‍ ഡബ്ലിനില്‍ ആസ്ഥാനം പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന് ഫിനഗേല്‍ എംഇപി ബ്രയാന്‍ ഹേയസ് അഭിപ്രായപ്പെട്ടു.

Scroll To Top