Tuesday December 06, 2016
Latest Updates

കിട്ടുന്ന കാശ് വാങ്ങി ഇഷ്ട്ടം പോലെ ചിലവാക്കി കൊള്ളാന്‍ അയര്‍ലണ്ടിനോട് ഇ യൂ

കിട്ടുന്ന കാശ് വാങ്ങി ഇഷ്ട്ടം പോലെ ചിലവാക്കി കൊള്ളാന്‍ അയര്‍ലണ്ടിനോട് ഇ യൂ

ഡബ്ലിന്‍:ആപ്പിളിനെ ‘പൂട്ടാന്‍’ ഇറങ്ങി തിരിച്ചിരിക്കുന്ന യൂറോപ്പ്യന്‍ യൂണിയന്‍ അയര്‍ലണ്ടിന് സഹായവാഗ്ദാനവുമായി രംഗത്തെത്തി.

ആപ്പിളില്‍ നിന്നു കിട്ടുന്ന പണം എന്തിനു വേണ്ടിയും ഉപയോഗിച്ചോളാന്‍ ഇ യു അയര്‍ലണ്ടിനെ ഉപദേശിച്ചു.രാജ്യത്തിന്റെ കടങ്ങള്‍ തീര്‍ക്കുകയടക്കമുള്ള നിരവധി കാര്യങ്ങള്‍ക്ക് ആപ്പിളില്‍ നിന്നും ലഭിക്കുന്ന ടാക്സ് ഉപയോഗിക്കുന്നതിന് അയര്‍ലണ്ടിന് യൂറോപ്യന്‍ കമ്മിഷന്‍ അനുമതി നല്‍കുകയും ചെയ്തു.

13 ബില്ല്യണ്‍ യൂറോ ആപ്പിള്‍ അയര്‍ലണ്ടിന് ടാക്സ് നല്‍കണമെന്നാണ് ഇയു നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇത് സ്വീകരിക്കേണ്ടതില്ല എന്നാണ് ഐറിഷ് ദനമന്ത്രി മൈക്കല്‍ നൂനാന്റെ നിലപാട്.

അയര്‍ലണ്ടിന് നിലവില്‍ 204 ബില്ല്യണ്‍ യൂറോയോളം കടമുണ്ട് എന്നാണ് കണക്ക്.

Scroll To Top