Tuesday December 06, 2016
Latest Updates

യൂറോപ്പില്‍ കോര്‍പ്പറേറ്റ് നികുതി ഏകീകരിക്കാന്‍ വലിയ രാജ്യങ്ങള്‍ ശ്രമിക്കുന്നതിനെതിരെ അയര്‍ലണ്ട് 

യൂറോപ്പില്‍ കോര്‍പ്പറേറ്റ് നികുതി ഏകീകരിക്കാന്‍ വലിയ രാജ്യങ്ങള്‍ ശ്രമിക്കുന്നതിനെതിരെ അയര്‍ലണ്ട് 

ഡബ്ലിന്‍: അയര്‍ലണ്ടിനെ പോലെയുള്ള ചെറിയ രാജ്യങ്ങള്‍ക്ക് നേരെ യൂറോപ്പ്യന്‍ യൂണിയനിലെ വന്‍ രാജ്യങ്ങള്‍ പദ്ധതി മെനയുകയാണന്ന ആരോപണം.ലക്സ്ലീക്ക്‌സ് വിവാദം മറയാക്കി വലിയ യൂറോപ്യന്‍ രാജ്യങ്ങള്‍അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള ചെറിയ രാജ്യങ്ങള്‍ക്കെതിരെ രംഗത്ത് വരികയാണെന്ന് ആരോപിച്ച് ഫിനഗേല്‍ എംഇപി ബ്രിയാന്‍ ഹേയ്‌സ് രംഗത്തെത്തിവിവാദം മറയാക്കി ജര്‍മനി, ഫ്രാന്‍സ് പോലെയുള്ളരാജ്യങ്ങള്‍ അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള ചെറിയ രാജ്യങ്ങളിലെ നികുതി ഘടന തങ്ങളുടെ താല്‍പ്പര്യത്തിന് അനുസൃതമായി മാറ്റിയെടുക്കാന്‍ ശ്രമിച്ചെന്നുംബ്രിയാന്‍ ഹേയ്‌സ് ആരോപിച്ചു. ലക്സ്ലീക്ക്‌സ് വിവാദത്തിന് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളിലെ നികുതി ഘടന എകീകരിക്കാനുള്ള യൂറോ സോണിലെ മൂന്ന് വമ്പന്‍ ശക്തികളുടെ ശ്രമം ജാഗ്രതയോടെ കാണണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

അയര്‍ലണ്ട് പോലെയുള്ള ചെറിയ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ്യൂറോപ്പിലെ വലിയ രാജ്യങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബ്രിയാന്‍ ഹേയ്‌സ് പറഞ്ഞു. ബഹുരാഷ്ട്ര കമ്പനികളില്‍ നിന്ന് ലക്‌സംബര്‍ഗ് ഈടാക്കുന്ന കോര്‍പ്പറേറ്റ് നികുതി നിരക്ക് സംബന്ധിച്ച് രേഖകള്‍ ഈയിടെ പുറത്തുവന്നിരുന്നു. ഇതിന് ശേഷമാണ് യൂറോപ്പിലെ വലിയ രാജ്യങ്ങള്‍ ചെറിയ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി നികുതി ഘടന ഏകീകരിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. പ്രധാനമായും ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളാണ് നികുതി ഘടന ഏകീകരിക്കണമെന്നു നിര്‍ദ്ദേശംവച്ചത്.

ബഹുരാഷ്ട്ര കമ്പനികള്‍ അവര് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ നിന്ന് നികുതി ലാഭം നോക്കി മറ്റ് രാജ്യങ്ങളിലേക്ക് ആസ്ഥാനം മാറ്റുന്നത്
അംഗീകരിക്കാനാകില്ലെന്നാണ് യൂറോപ്പിലെ വലിയ രാജ്യങ്ങള്‍ പറയുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലാകമാനം കോമണ്‍ കണ്‌സോളിഡേറ്റഡ് കോര്‍പ്പറേറ്റ് ടാക്‌സ് ബേസ് കൊണ്ടുവരണമെന്നാണ് വലിയ രാജ്യങ്ങളുടെ ആവശ്യം. എന്നാല്‍ 2011 ല്‍ ഈ നിര്‍ദ്ദേശം ഉയര്‍ന്നു വന്നപ്പോള്‍ തന്നെ അയര്‍ലണ്ട് ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തിരുന്നു. ഏകീകൃത കോര്‍പ്പറേറ്റ് ടാക്‌സ് കൊണ്ട് വരുന്നതിലൂടെ വലിയ രാജ്യങ്ങള്‍ക്ക് മാത്രമേ ഗുണം ചെയ്യൂ എന്ന് ബ്രിയാന്‍ ഹേയ്‌സ് പറഞ്ഞു.

Scroll To Top