Sunday December 04, 2016
Latest Updates

യൂറോപ്യന്‍ യൂണിയനില്‍ ചേരേണ്ടതില്ലെന്ന് ഐസ് ലണ്ട് തീരുമാനിച്ചു

യൂറോപ്യന്‍ യൂണിയനില്‍ ചേരേണ്ടതില്ലെന്ന് ഐസ് ലണ്ട് തീരുമാനിച്ചു

ഡബ്ലിന്‍ :യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള നീക്കം ഐസ് ലണ്ട് ഉപേക്ഷിച്ചു. 28 രാഷ്ട്രങ്ങളടങ്ങുന്ന യുറോപ്യന്‍ യൂണിയന് പുറത്ത് നില്‍ക്കാനാണ് താല്‍പര്യമെന്ന് ഐസ് ലണ്ട് വ്യക്തമാക്കി. ഐസ് ലണ്ടിന്റെ തീരുമാനം അംഗീകരിക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍ വക്താവ് മജ കോസിജാന്‍കിസ് പറഞ്ഞു. ഇയുവിന്റെ പ്രധാന പങ്കാളിയായി ഐസ് ലണ്ട് തുടരുമെന്നും അദ്ദേഹം അറിയിച്ചു.

സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കെ 2010ലാണ് ഐസ് ലണ്ട് യൂറോപ്യന്‍ യൂണിയനിലെ അംഗത്വ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ മത്സ്യബന്ധനാവകാശം, കാര്‍ഷിക രംഗം എന്നിവ സംബന്ധിച്ച തര്‍ക്കത്തില്‍ ചര്‍ച്ച വഴിമുട്ടി നില്‍ക്കുയായിരുന്നു. തുടര്‍ന്ന് 2013ല്‍ അധികാരത്തിലേറിയ പുതിയ സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള അപേക്ഷ മരവിപ്പിച്ചിരുന്നു.എന്നാല്‍ യൂറോപ്യന്‍ ഇക്കണോമിക് ഏരിയയില്‍ ഐസ് ലണ്ട് അംഗമാണ് 

Scroll To Top