Thursday December 08, 2016
Latest Updates

താരിഫ് സമ്പ്രദായം മാറ്റി മുഖം നന്നാക്കാന്‍ ഇത്തിഹാദ്,സര്‍വീസില്‍ മാറ്റം പ്രതീക്ഷിക്കാതെ യാത്രികര്‍ 

താരിഫ് സമ്പ്രദായം മാറ്റി മുഖം നന്നാക്കാന്‍ ഇത്തിഹാദ്,സര്‍വീസില്‍ മാറ്റം പ്രതീക്ഷിക്കാതെ യാത്രികര്‍ 

ഡബ്ലിന്‍:മുഖം നന്നാക്കാന്‍ പല മാര്‍ഗങ്ങള്‍ നോക്കിയിട്ടും യാത്രക്കാര്‍ പ്രസാദിക്കാത്ത ഇത്തിഹാദ് എയര്‍വെയ്‌സ് ടിക്കറ്റ് നിരക്കില്‍ പുതിയ താരിഫ് സമ്പ്രദായം ഏര്‍പ്പെടുത്തി പരീക്ഷണം നടത്താനൊരുങ്ങുന്നു.

സെപ്റ്റംബര്‍ 14 മുതല്‍ എത്തിഹാദ് എയര്‍വെയ്‌സിന്റെ ഫ്‌ലൈറ്റ് ടിക്കറ്റിന് പുതിയ താരിഫ് സിസ്റ്റം ഏര്‍പ്പെടുത്തുന്നു.

ലോകമൊട്ടാകെയുള്ള എത്തിഹാദ് എയര്‍വെയ്‌സ് ഫ്‌ളൈറ്റുകള്‍ക്ക് ഈ പുതിയ താരിഫ്ടിക്കറ്റ് സിസ്റ്റം ബാധകമാണ്. 

എക്കോണമി ക്ലാസ് താരിഫിനെ ബ്രെക്കിങ് ഡീല്‍,സേവര്‍ താരിഫ്,വാല്യൂ താരിഫ്,ഫ്രീഡം താരിഫ്,ഗസ്റ്റ് ഗ്രെയിറ്റ് താരിഫ് എന്നിങ്ങനെ 5 ആയി തിരിച്ചിരിക്കുന്നു.ഓരോന്നിനും ഓരോ ചാര്‍ജായിരിക്കും ഈടാക്കുക.താരിഫ്ടിക്കറ്റ് സിസ്റ്റത്തെക്കുറിച്ച് കമ്പനി നല്‍കുന്ന വിവരങ്ങള്‍ ഇപ്രകാരമാണ് :

ബ്രെക്കിങ് ഡീല്‍: ഈ ടിക്കറ്റ് നിരക്കില്‍ 23 കിലോ ചെക്ക്ഇന്‍ ബാഗേജ് ,കൂടാതെ 07 കിലോ ഹാന്‍ഡ് ബാഗേജ് കൊണ്ടു പോകാം. ഇരുപത്തിഅഞ്ച് ശതമാനം മൈലേജ് ലഭിക്കും. ടിക്കറ്റ് എടുത്തതിന് ശേഷം തിയതി മാറ്റാന്‍ സാധിക്കുകയില്ല. അതുപോലെ ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ട് കിട്ടുകയുമില്ല.
സേവര്‍ താരിഫ്: ഈ ടിക്കറ്റ് യാത്രകള്‍ക്ക് 23 കിലോ ചെക് ഇന്‍ ബാഗേജ്, 07 കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. അമ്പത് ശതമാനം മൈലേജ് ലഭിക്കും. ടിക്കറ്റ് എടുത്തതിന് ശേഷം തിയതി മാറ്റാന്‍ ഫീസ് നല്‍കണം. ബുക്കിങ്ങ് ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ട് കിട്ടുകയില്ല.
വാല്യൂ താരിഫ്: ഈ താരിഫ് യാത്രകള്‍ക്ക് 23 കിലോ വീതമുള്ള രണ്ട് കിലോ ചെക് ഇന്‍ ബാഗേജ്, 07 കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. എഴുപത്തഞ്ച് ശതമാനം മൈലേജ് ലഭിക്കും. ടിക്കറ്റ് എടുത്തതിന് ശേഷം തിയതി മാറ്റാന്‍ പ്രത്യേക ഫീസ് നല്‍കണം, ബുക്കിങ്ങ് ക്യാന്‍സല്‍ ചെയ്താല്‍ ക്യാന്‍സലേഷന്‍ ഫീസ് കഴിഞ്ഞുള്ള തുക റീഫണ്ട് കിട്ടും.
ഫ്രീഡം താരിഫ്: ഈ നിരക്ക് യാത്രകള്‍ക്ക് 23 കിലോ വീതമുള്ള രണ്ട് കിലോ ചെക് ഇന്‍ ബാഗേജ്, 07 കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. നൂറ് ശതമാനം മൈലേജ് ലഭിക്കും. ടിക്കറ്റ് എടുത്തതിന് ശേഷം തിയതി മാറ്റാന്‍ പ്രത്യേക ഫീസ് നല്‍കേണ്ട. ബുക്കിങ്ങ് ക്യാന്‍സല്‍ ചെയ്താല്‍ ക്യാന്‍സലേഷന്‍ ഫീസ് ഇല്ലാതെ റീഫണ്ട് കിട്ടും.
ഗസ്റ്റ് ഗ്രെയിറ്റ് താരിഫ് :ഈ നിരക്ക് യാത്രകള്‍ക്ക് 23 കിലോ വീതമുള്ള രണ്ട് കിലോ ചെക് ഇന്‍ ബാഗേജ്, 07 കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. യാത്രകള്‍ക്ക് മൈലേജ് ലഭിക്കുകയില്ല. ടിക്കറ്റ് എടുത്തതിന് ശേഷം ഒരു പ്രാവശ്യം തിയതി മാറ്റാന്‍ പ്രത്യേക ഫീസ് നല്‍കേണ്ട. ബുക്കിങ്ങ് ക്യാന്‍സല്‍ ചെയ്താല്‍ ക്യാന്‍സലേഷന്‍ ഫീസ് നല്‍കണം.പ്രവാസികളില്‍ കൂടുതല്‍ പേരും ഇപ്പോള്‍ ഉപയോഗിക്കുന്ന താരിഫ് ഇതാണെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. 
ബിസിനസ് താരിഫുകള്‍
ബ്രെക്കിങ് ഡീല്‍: ഈ നിരക്ക് യാത്രകള്‍ക്ക് 32 കിലോ വീതമുള്ള രണ്ട് ചെക്ക് ഇന്‍ ബാഗേജ്, 12 കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. യാത്രകള്‍ക്ക് 115 ശതമാനം മൈലേജ് ലഭിക്കും. ടിക്കറ്റ് എടുത്തതിന് ശേഷം ദിവസം മാറ്റാന്‍ സാധിക്കുകയില്ല, ബുക്കിങ്ങ് ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ട് കിട്ടുകയില്ല.
സേവര്‍ താരിഫ് ഈ താരിഫ് യാത്രകള്‍ക്ക് 32 കിലോ വീതമുള്ള രണ്ട് ചെക്ക് ഇന്‍ ബാഗേജ്, 12 കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. യാത്രകള്‍ക്ക് 130 ശതമാനം മൈലേജ് ലഭിക്കും. ടിക്കറ്റ് എടുത്തതിന് ശേഷം ദിവസം മാറ്റാന്‍ ഫീസ് നല്‍കണം. ബുക്കിങ്ങ് ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ട് ഫീസ് നല്‍കണം.
ഫ്രീഡം താരിഫ്: ഈ ടിക്കറ്റ് യാത്രകള്‍ക്ക് 32 കിലോ വീതമുള്ള രണ്ട് ചെക്ക് ഇന്‍ ബാഗേജ്, 12 കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. യാത്രകള്‍ക്ക് 175 ശതമാനം മൈലേജ് ലഭിക്കും. ടിക്കറ്റ് എടുത്തതിന് ശേഷം ദിവസം മാറ്റാന്‍ ഫീസ് നല്‍കേണ്ട, അതുപോലെ ബുക്കിങ്ങ് ഫ്രീ ആയി ക്യാന്‍സല്‍ ചെയ്വാം.
ഗസ്റ്റ് ഡീല്‍ താരിഫ്: ഈ ടിക്കറ്റ് യാത്രകള്‍ക്ക് 32 കിലോ വീതമുള്ള രണ്ട് ചെക്ക് ഇന്‍ ബാഗേജ്, 12 കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. യാത്രകള്‍ക്ക് മൈലേജ് ലഭിക്കുകയില്ല. ടിക്കറ്റ് എടുത്തതിന് ശേഷം ഒരു പ്രാവശ്യം ദിവസം മാറ്റാന്‍ ഫീസ് നല്‍കേണ്ട, അതുപോലെ ബുക്കിംങ്ങ് ക്യാന്‍സല്‍ ചെയ്വുന്നതിന് ഫീസ് നല്‍കണം.

ഫസ്റ്റ് ക്ലാസ് താരിഫുകള്‍
ഫ്രീഡം താരിഫ്: ഈ താരിഫിലുള്ള യാത്രകള്‍ക്ക് 32 കിലോ വീതമുള്ള രണ്ട് ചെക്ക് ഇന്‍ ബാഗേജ്, 12 കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. യാത്രകള്‍ക്ക് 250 ശതമാനം മൈലേജ് ലഭിക്കും. ടിക്കറ്റ് എടുത്തതിന് ശേഷം ദിവസം മാറ്റാന്‍ ഫീസ് നല്‍കേണ്ട, അതുപോലെ ബുക്കിംങ്ങ് ഫ്രീ ആയി ക്യാന്‍സല്‍ ചെയ്യാം.
ഗസ്റ്റ് സീറ്റ് താരിഫ് :ഈ ടിക്കറ്റ് യാത്രകള്‍ക്ക് 32 കിലോ വീതമുള്ള രണ്ട് ചെക്ക് ഇന്‍ ബാഗേജ്, 12 കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. യാത്രകള്‍ക്ക് മൈലേജ് ലഭിക്കുകയില്ല. ടിക്കറ്റ് എടുത്തതിന് ശേഷം ദിവസം മാറ്റാന്‍ ഫീസ് നല്‍കണം, അതുപോലെ ബുക്കിംങ്ങ് ക്യാന്‍സല്‍ ചെയ്താല്‍ ഫീസ് നല്‍കണം.

താരിഫ് നിരക്കുകള്‍ മാറ്റി പ്രഖ്യാപിച്ചതല്ലാതെ കാര്യമായ മറ്റൊരു വാഗ്ദാനവും കമ്പനി നല്കുന്നില്ല.യൂറോപ്യന്‍ സെക്റ്ററില്‍ മെച്ചപ്പെട്ട സര്‍വീസ് നല്‍കുമെന്നാവര്‍ത്തിക്കുമ്പോഴും ഏറ്റവും ശോചനീയമായ അവസ്ഥയാണ് ഏഷ്യന്‍ യാത്രികര്‍ക്ക് എത്തിഹാദില്‍ നിന്നും ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത്.പുതിയ താരിഫ് നിരക്കുകള്‍ വന്നത് കൊണ്ട് എത്തിഹാദിന്റെ സര്‍വീസില്‍ മാറ്റം വരുമെന്ന് ആര്‍ക്കും പ്രതീക്ഷ വേണ്ടെന്നു തന്നെ…


Scroll To Top