Saturday December 03, 2016
Latest Updates

എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ കന്നിയാത്രയില്‍ കല്ലുകടി,ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സംഘര്‍ഷം 

എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ കന്നിയാത്രയില്‍ കല്ലുകടി,ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സംഘര്‍ഷം 

ഡബ്ലിന്‍:ഇന്നലെ ആദ്യമായി സര്‍വീസ് ആരംഭിച്ച അഡിസ് ആബാബാ- ലോസ് ആഞ്ചലസ് വിമാനത്തില്‍ നിന്നും യാത്രരേഖകള്‍ ഇല്ലാതെ പുറത്തു കടക്കാന്‍ ശ്രമിച്ച രണ്ടു കുട്ടികള്‍ അടക്കമുള്ള ഏഴു പേര്‍ ഡബ്ലിന്‍ വിമാനത്താവളത്തില്‍ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിച്ചു.എത്യോപ്യക്കാരായ ഇവര്‍ വിമാനത്തില്‍ നിന്നും ഇറങ്ങി ഇമിഗ്രേഷന്‍ കൌണ്ടറില്‍ എത്തിയപ്പോള്‍ തങ്ങള്‍ അഭയാര്‍ഥികളാണെന്നും അയര്‍ലണ്ടില്‍ അഭയം തേടാന്‍ വന്നതാണെന്നും അറിയിക്കുകയാണ് ഉണ്ടായത്.

പാസ്‌പോര്‍ട്ടോ മറ്റു യാത്രാരേഖകളോ തങ്ങള്‍ക്കില്ലെന്നും അറിയിച്ചതോടെ വെട്ടിലായ എമിഗ്രേഷന്‍ അധികൃതര്‍ എയര്‍ ലൈന്‍സിനെ ബന്ധപ്പെട്ടപ്പോള്‍ എത്യോപ്യയില്‍ നിന്നുംവന്ന എല്ലാവര്‍ക്കും യാത്രാ രേഖകള്‍ ഉണ്ടായിരുന്നുവെന്നും മതിയായ പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് എല്ലാവരെയും വിമാനത്തില്‍ കയറ്റിയതെന്ന് അവര്‍ അറിയിക്കുകയും ചെയ്തു.

അഭയാര്‍ഥി അപേക്ഷ നല്കിയതോടെ ഇവരെ പെട്ടന്ന് തിരിച്ചയയ്ക്കാനാവാത്ത അവസ്ഥയില്‍ അപേക്ഷ പരിഗണിക്കണോ വേണ്ടയോ എന്ന തീരുമാനം അയര്‍ലണ്ടിന് സ്വീകരിക്കേണ്ടി വരും.

എന്തായാലും പുതിയ യാത്രക്കാരെ സ്വീകരിക്കുവാന്‍ കേക്കും ചായയും ബിസ്‌ക്കറ്റുമായി കാത്തിരുന്ന ഐറിഷ് വ്യോമയായ അധികൃതര്‍ക്ക് രേഖകള്‍ ഒന്നുമില്ലാത്ത ഏഴു യാത്രക്കാരെ സമ്മാനിച്ച എത്യോപ്യന്‍ എയര്‍ലൈന്‍സ് അമേരിക്കയിലേക്ക് പറന്നു കഴിഞ്ഞിരുന്നു!.രേഖകള്‍ ഇല്ലാത്ത എട്ട് അഭയാര്‍ഥികളെ സ്വീകരിക്കേണ്ടി വന്നാല്‍ ഒരു മില്യനോളം യൂറോ ഐറിഷ് സമ്പദ് വ്യവസ്ഥയില്‍ നിന്നും ഇവര്‍ക്ക് വേണ്ടി വര്‍ഷം തോറും ചിലവഴിക്കപ്പെടെണ്ടി വരുമെന്നാണ് കണക്കുകള്‍ 

Scroll To Top