Thursday December 08, 2016
Latest Updates

ഇത്തിഹാദിന് ഡബ്ലിനില്‍ നിന്നും രണ്ട് പുതിയ സര്‍വീസുകള്‍,ഇന്ത്യയിലേക്കും കൂടുതല്‍ ഫ്ളൈറ്റുകള്‍,ഇനി യാത്ര ടെര്‍മിനല്‍ ഒന്നില്‍ നിന്നും

ഇത്തിഹാദിന് ഡബ്ലിനില്‍ നിന്നും രണ്ട് പുതിയ സര്‍വീസുകള്‍,ഇന്ത്യയിലേക്കും കൂടുതല്‍ ഫ്ളൈറ്റുകള്‍,ഇനി യാത്ര ടെര്‍മിനല്‍ ഒന്നില്‍ നിന്നും

ഡബ്ലിന്‍:ഇത്തിഹാദ് എയര്‍വേയ്സിന് ഡബ്ലിനില്‍ നിന്നും അബുദാബിയിലേയ്ക്ക് പുതിയ രണ്ട് ഫ്ളൈറ്റുകള്‍ കൂടി. ദിവസേന രണ്ട് സര്‍വീസുകള്‍ കൂടി നടത്തുമെന്നാണ് ഇത്തിഹാദ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.പതിവില്‍ നിന്നും വ്യത്യസ്തമായി ടെര്‍മിനല്‍ 1ല്‍ നിന്നാകും ഇവ പുറപ്പെടുക.

2017 ഏപ്രില്‍ 1 മുതല്‍ പുതിയ സര്‍വീസ് ആരംഭിക്കും. ഇതോടെ ആഴ്ചയില്‍ 14 സര്‍വീസുകള്‍ ആകും.നിലവില്‍ സമ്മറില്‍ ഡബ്ലനില്‍ നിന്ന് ദിവസേന രണ്ട് ഫ്ളൈറ്റുകളും,വിന്ററില്‍ ദിവസേന ഒരു ഫ്ളൈറ്റുമായാണ് ഇത്തിഹാദ് സര്‍വീസ് നടത്തുന്നത്.

ബിസിനസ്, എക്കണോമി ക്ലാസുകള്‍ ലഭ്യമാകുന്ന എയര്‍ബസ് എ 330-200 വിമാനമാണ് സര്‍വീസ് നടത്തുക. ഡബ്ലിനില്‍ നിന്നും അബുദാബിയ്ക്കുള്ള ഫ്ളൈറ്റുകള്‍ രാവിലെ 9.30നും, വൈകിട്ട് 7.10നും പുറപ്പെടും.അബുദാബിയില്‍ നിന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും കമ്പനിയുടെ അറിയിപ്പില്‍ പറയുന്നു.

2017 ജനുവരി 24ഓടെ ഇത്തിഹാദിന്റെ എല്ലാ സര്‍വീസുകളും ടെര്‍മിനല്‍ 1 ല്‍ നിന്നാകും പുറപ്പെടുക. നിലവില്‍ ടെര്‍മിനല്‍ 2ആണ് കമ്പനി ഉപയോഗിക്കുന്നത്.

അടുത്തയിടെ ഇത്തിഹാദ് ഫ്ളൈറ്റുകളെ കുറിച്ചുള്ള പരാതികള്‍ താരതമ്യേനെ കുറഞ്ഞിട്ടുണ്ട്.സര്‍വീസ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇനിയും കമ്പനി തുടരുമെന്നാണ് ഇത്തിഹാദിന്റെ അവകാശവാദം.കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നതോടെ കേരളത്തിലേയ്ക്കുള്ള യാത്രികര്‍ക്കും കൂടുതല്‍ സൗകര്യങ്ങളാവും

Scroll To Top