Sunday December 11, 2016
Latest Updates

ഇത്തിഹാദ് വിമാനം ആകാശചുഴിയില്‍ ആടിയുലഞ്ഞ് 31 പേര്‍ക്ക് പരിക്ക്,നിരവധി പേരുടെ എല്ലൊടിഞ്ഞു

ഇത്തിഹാദ് വിമാനം ആകാശചുഴിയില്‍ ആടിയുലഞ്ഞ് 31 പേര്‍ക്ക് പരിക്ക്,നിരവധി പേരുടെ എല്ലൊടിഞ്ഞു

ദുബായ്: അബുദാബിയില്‍ നിന്നും ഇന്തൊനേഷ്യയിലെ ജക്കാര്‍ത്തയിലേയ്ക്കുള്ള യാത്രയ്ക്കിടെ ഇത്തിഹാദ് വിമാനം ആകാശച്ചുഴിയില്‍ പെട്ട് ആടിയുലഞ്ഞ് 31 യാത്രക്കാര്‍ക്കും ഒരു വിമാന ജീവനക്കാരനും പരിക്കേറ്റു. ബുധനാഴ്ച ജക്കാര്‍ത്ത എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്നതിന് 45 മിനുട്ടോളം മുമ്പായിരുന്നു സംഭവം. എയര്‍ബസ് എ330-200 വിമാനം സുരക്ഷിതമായി നിലത്തിറക്കിയെങ്കിലും സാരമായ പരിക്കുകളെത്തുടര്‍ന്ന് ഒമ്പതു യാത്രക്കാരെയും ഒരു ജീവനക്കാരനെയും ആശുപത്രിയിലേയ്ക്ക് മാറ്റി. ബാക്കി 22 പേര്‍ക്ക് എയര്‍പോര്‍ട്ടിലെ ക്ലിനിക്കില്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം വിട്ടയച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമാണെന്ന് ജക്കാര്‍ത്ത എയര്‍പോര്‍ട്ട് വക്താവ് ഹയറുല്‍ അന്‍വര്‍ പ്രതികരിച്ചു. പലരുടെയും എല്ലുകള്‍ക്ക് പൊട്ടലുണ്ടെന്ന് ഇന്തൊനേഷ്യന്‍ ഗതാഗത മന്ത്രാലയം വക്താവ് ഹെമി പാമുരഹര്‍ജോയും വ്യക്തമാക്കി.9 പേരുടെ നില ഗുരുതരമാണ്.

അപകട സമയത്ത് ശ്വസനവൈഷമ്യം അനുഭവപ്പെട്ട യാത്രികര്‍ അലറികരഞ്ഞു.വിമാനം തകരാന്‍ പോവുകയാണ് എന്നാണ് മിക്കരും കരുതിയത്.പ്രാര്‍ഥനയുടെയും ഭയത്തിന്റെയും മണിക്കൂറയിരുന്നു അത്.ഓക്‌സിജന്‍ മാസകുകള്‍ ധരിക്കാന്‍ അധികൃതര്‍ ഇതിനിടെ യാത്രികരോട് ആവശ്യപ്പെട്ടിരുന്നു.പക്ഷെ വെപ്രാളത്തിനിടയില്‍ അതിനൊന്നും യാത്രികര്‍ക്ക് കഴിഞ്ഞില്ലെന്ന് പറയപ്പെടുന്നു.സൗദിയിലെ വിശുദ്ധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി മടങ്ങുന്നവരായിരുന്നു യാത്രികരില്‍ അധികവും

Scroll To Top