Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്നുള്ള ഇന്ത്യന്‍ യാത്രികരെ കബളിപ്പിക്കാന്‍ എത്തിഹാദിന്റെ പരസ്യ തട്ടിപ്പ്

അയര്‍ലണ്ടില്‍ നിന്നുള്ള ഇന്ത്യന്‍ യാത്രികരെ കബളിപ്പിക്കാന്‍ എത്തിഹാദിന്റെ പരസ്യ തട്ടിപ്പ്

ഡബ്ലിന്‍:അയര്‍ലണ്ടില്‍ നിന്നുള്ള ഇന്ത്യന്‍ യാത്രികരെ കബളിപ്പിക്കാന്‍ എത്തിഹാദിന്റെ പരസ്യ തട്ടിപ്പ്.മുംബൈയിലേയ്ക്ക് അടുത്ത വര്‍ഷം സെപ്റ്റംബര്‍ 15 വരെ യാത്ര ചെയ്യാനായി നവംബര്‍ 30 ന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് നിരക്കില്‍ വന്‍ ഇളവു പ്രഖ്യാപിക്കുന്ന എത്തിഹാദ് എയര്‍വൈസിന്റെ സൈറ്റില്‍ കയറി ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ ശ്രമിക്കുമ്പോഴാണ് ഇത് വെറും തട്ടിപ്പ് പരസ്യം മാത്രമാണെന്ന് യാത്രക്കാര്‍ക്ക് മനസിലാവുക.

മുംബൈയിലേക്ക് 516 യൂറോ മാത്രമാണ് ഇത്തിഹാദ് ഈടാക്കുന്നതെന്ന് പരസ്യത്തില്‍ പറയുന്നുവെങ്കിലും ബുക്ക് ചെയ്യുന്ന സമയത്ത് അതിലും വളരെ കൂടുതലായുള്ള നിരക്കാണ് കമ്പനി ഈടാക്കുന്നത്.ഉദാഹരണമായി അടുത്ത സമ്മര്‍ കാലത്ത് നിലവില്‍ 616 യൂറോയില്‍ കുറഞ്ഞ ഒരു നിരക്കും നിലവിലില്ലെന്നാണ് കമ്പനിയുടെ പ്രതിനിധിയെ ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത്.ഇത്തരമൊരു സാഹചര്യത്തില്‍ വ്യാജ പരസ്യം കൊടുത്തത് എന്തിനാണെന്ന ചോദ്യത്തിന് നിശ്ചിത കാലാവധിയില്‍ രണ്ടോ മൂന്നോ ദിവസം കുറഞ്ഞ നിരക്ക് ഉണ്ടാവുമായിരിക്കും എന്നായിരുന്നു കമ്പനി പ്രതിനിധിയുടെ മറുപടി.ഇതേ കാലാവധിയില്‍ കൊച്ചിയിലേയ്ക്കുള്ള നിരക്ക് 735 യൂറോയാണ് ഇത്തിഹാദ് ഈടാക്കുന്നത്.

റൈന്‍ എയര്‍ ഇപ്രകാരം വായനാക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം കൊടുത്തതിന് കോടതിയുടെ വിമര്‍ശനം ഏല്‌ക്കേണ്ടി വന്നത് അടുത്തയിടയ്ക്കാണ്.

എയര്‍ ഫ്രാന്‍സ് അടക്കമുള്ള ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍വൈസുകള്‍ക്ക് വെല്ലുവിളിയുയര്‍ത്തനാണ് പരസ്യം കൊണ്ട് എത്തിഹാദ് ഉദ്ദേശിക്കുന്നതെങ്കിലും മലയാളികള്‍ അടക്കം കൂടുതല്‍ യാത്ര ചെയ്യുന്ന സമ്മര്‍ വെക്കേഷന്‍ സമയങ്ങളില്‍ പോലും ഒരു ഓഫറും നല്‍കാന്‍ എത്തിഹാദിനു കഴിയുന്നില്ലെന്നതാണ് സത്യം 

Scroll To Top